തദ്ദേശ അദാലത്ത് സെപ്തംബര്‍ മൂന്നിന്
ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 8.30 മുതല്‍ തദ്ദേശ അദാലത്ത് നടക്കും. തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നേതൃത്വം നല്‍കും.അദാലത്ത് ദിവസമായ സെപ്തംബര്‍ മൂന്നിന് നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം. പരാതികളും അപേക്ഷകളും പരിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കും.എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, അര്‍ബന്‍ ഡയറക്ടര്‍, റൂറല്‍ ഡയറക്ടര്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍ തുടങ്ങി സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും.
ജില്ലയിലെ എംപിയുംഎം.എല്‍.എമാരും രക്ഷാധികാരികളാണ്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ജില്ലാതല സംഘാടക സമിതി ചെയർപേഴ്സൺ ആണ്.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും.
അദാലത്ത് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച പരാതികള്‍ അദാലത്ത് വേദിയില്‍ അദാലത്ത് ഉപസമിതി പരിശോധിക്കും.
തദ്ദേശ അദാലത്ത്
ജില്ലയില്‍ ഓണ്‍ലൈനായി ലഭിച്ചത് 666 അപേക്ഷകൾ
പൊതുജനങ്ങള്‍ക്ക് ആഗസ്ത് 29 വരെ ഓൺലൈനിൽ അപേക്ഷ സമര്‍പ്പിക്കാൻ അവസരം നൽകിയിരുന്നു. ഓൺലൈനിൽ 666 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. നിലവില്‍ ലഭിച്ച അപേക്ഷകളില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് 257 സിവില്‍ രജിസ്‌ട്രേഷന്‍ 19 പൊതു സൗകര്യങ്ങളും സുരക്ഷയും 179 സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത 20, ആസ്തി മാനേജ്മെന്റ് 43 , സുരക്ഷാ പെന്‍ഷന്‍ 29 ഗുണഭോക്തൃ പദ്ധതികള്‍ 35 പ്ലാൻ ഇംപ്ലിമെൻ്റേഷൻ 19 നികുതി- 24 ട്രേഡ് ലൈസൻസ് 17 മാലിന്യ പരിപാലനം 24 എന്നീ വിഷയങ്ങളിലാണ് അപേക്ഷകളും പരാതികളും ലഭിച്ചതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജെയ്സൺ മാത്യു അറിയിച്ചു.
സംഘാടക സമിതി അവലോകനം ചെയ്തു
തദ്ദേശ അദാലത്ത് സംഘാടനം അവലോകനം ചെയ്യുന്നതിന് ജില്ലാതല സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്നു .
തദ്ദേശസ്വഭരണം ജില്ലാ ജോയിൻ്റ് ഡയറക്ടർ ജയ്സൺ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എ പി ഉഷ ,തദ്ദേശഭരണം എക്സിക്യുട്ടിവ് എഞ്ചിനിയർ ഷൈനി, നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ പി ജയൻ കാസർകോട് മുൻസിപ്പാലിറ്റി സെക്രട്ടറി പി എ ജസ്റ്റിൻ ,മുൻസിപ്പൽ അഡി.എക്സിഎൻജിനീയർ ദിജീഷ് കെ കെ ലതീഷ് , തദ്ദേശസ്വയഭരണ വകുപ്പിലെ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

No comments