ഉദുമയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഉദുമ: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ഉദുമ ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെൻ്റർ
ഗവ ഹോമിയോ ഡിസ്പെൻസറിയുടേയും സംയുക്താഭിമുഖ്യത്തിൽ
വയോജനങ്ങൾക്കായി വയോജന മെഡിക്കൽ ക്യാമ്പും
രക്ത പരിശോധനയും യോഗ അവബോധ ക്ലാസും ഹോമിയോമരുന്ന് വിതരണവും നടത്തി. കുണ്ടോളംപാറയിലെ പാറ ഫ്രണ്ട്സ് ക്ലബിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സൈനബ അബൂബെക്കർ അധ്യക്ഷത വഹിച്ചു.
ഉദുമ ഗവ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പി.രതീഷ്
സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എം.ബീബി, വാർഡ് മെമ്പർ മാരായ വി കെ അശോകൻ, ചന്ദ്രൻ നാലാംവാതുക്കൽ, ശകുന്തള ഭാസ്കരൻ, നബീസ. പാക്യര, പാറഫ്രണ്ട്സ് ക്ലബ് പ്രസിഡൻ്റ് ബി രത്നാകരൻ
എന്നിവർ സംസാരിച്ചു.
പാറഫ്രണ്ട്സ് ക്ലബ് പ്രവാസി അംഗം എം ഷാഫി നന്ദി പറഞ്ഞു.
ഉദുമ ഗവ ഹോമിയോ ആശുപത്രിയിലെ യോഗ ഇൻസ്‌ട്രക്റ്റർ വി പ്രമോദ് കുമാർ സ്ട്രെസ് മാനേജ്മെൻ്റ് യോഗ ക്ലാസ് നൽകി. ക്യാമ്പിൽ
ഡോ. പി രതിഷ്, ഡോ. എ രജിതാ റാണി എന്നിവർ പരിശോധിച്ചു. ഉദുമ ജിഎച്ച്ഡിയിലെ അറ്റെൻ്റർ രാജൻ.സി, മൾട്ടി പർപസ് ഹെൽത്ത് വർക്കർ ജി സോണിയ, ഫാർമസിസ്റ്റ് ദീപ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഉച്ചവരെ നടന്ന ക്യാമ്പിൽ 60 ഓളം പേർ ചികിത്സ തേടി.

No comments