സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ.
ബദിയടുക്ക: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പാടലടുക്കയിലെ അന്‍വറിനെയാണ് (33) കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.
ഒമ്പതാംതരം വിദ്യാർഥിനിയായ 14 കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കാറിലെത്തിയ അന്‍വര്‍ വഴി ചോദിച്ചു. പെണ്‍കുട്ടി വഴി പറഞ്ഞുകൊടുക്കുന്നതിനിടെ കാറില്‍നിന്നിറങ്ങിയ അന്‍വര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടി അവിടെനിന്ന് ഓടിരക്ഷപ്പെട്ട് വീട്ടിലെത്തുകയും വിവരം പറയുകയും ചെയ്തു.തുടര്‍ന്ന് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതോടെ കാര്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്‍വറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇


No comments