Breaking News

പ്രവാസികൾക്ക് ബിസിനസോ , സ്വയം തൊഴിലോ തുടങ്ങാൻ നോര്‍ക്കയുടെ സൗജന്യ പരിശീലനം.

എറണാകുളത്തും. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി സൗജന്യ ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവര്‍  2024 ഡിസംബർ 21  ന് മുൻപായി NBFC യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേണ്ടതാണ്.


പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്


സി. മണിലാല്‍

പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം

www.norkaroots.org ,  www.nifl.norkaroots.org  www.lokakeralamonline.kerala.gov.in

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ

No comments