പി. ടി. യു. സി സംസ്ഥാന നേതൃ ക്യാമ്പ് നാളെ (ഒക്ടോബർ 20) തിരൂരിൽ.
മലപ്പുറം : പിഡിപിയുടെ തൊഴിലാളി സംഘടനയായ പി. ടി. യു. സി "പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ്" സംസ്ഥാന നേതൃ ക്യാമ്പ് 'പഠനം@2025' ഇന്ന് തിരൂർ മുനിസിപ്പൽ സാംസ്കാരിക സമുച്ചയ (ജാഫറലി ദാരിമി നഗർ) ത്തിൽ രാവിലെ 10 മണിക്ക് കായിക വകുപ്പ് *മന്ത്രി
ശ്രീ: *വി. അബ്ദുറഹ്മാൻ**
ഉൽഘാടനം ചെയ്യും.
രാവിലെ 09:30 മുതൽ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും.
പരിപാടിയിൽ പി. ടി. യു. സി സംസ്ഥാന സെക്രട്ടറി നടയറ ജബ്ബാർ സ്വഗതം പറയും. ബി. എൻ ശശികുമാർ അധ്യക്ഷനാകും.
പിഡിപി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ: മുട്ടം നാസർ, വൈസ് ചെയർമാൻ ശശി പൂവഞ്ചിന
പിഡിപി സംഘടന കാര്യ ജനറൽ സെക്രട്ടറി വി. എം അലിയാർ, എസ്. ടി. യു സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി ആതവനാട്, സി. ഐ. ടി. യു ഏരിയ സെക്രട്ടറി അഡ്വ: എസ്. ഗിരീഷ്, മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് മെഹർഷ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും.
'തൊഴിൽ അവകാശങ്ങളും, ആനുകൂല്യങ്ങളും' എന്ന വിഷയത്തിൽ മലപ്പുറം ഡി. എൽ. ഒ ശശികുമാർ ക്ലാസ്സ് എടുക്കും.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും പങ്കെടുക്കുന്ന പി. ടി. യു. സി നേതാക്കൾക്ക് വിവിധ തൊഴിൽ മേഖലകളിലെ ഇപ്പോഴത്തെ കാതലായ പ്രശ്നങ്ങളിൻ -മേൽ തൊഴിലാളികൾക്ക് ഉപകരിക്കുന്ന വിധത്തിൽ നിലപാട് സ്വീകരിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകും.
സ്വകാര്യ മേഖലകളിൽ പണിയെടുക്കുന്ന അധ്യാപകർക്ക് അർഹമായ വേദനം ലഭ്യമല്ല. സർക്കാർ മാനദണ്ഠവും നിയമവും ടെക്റ്റയിൽസ് ഉൾപ്പെടെ വ്യാപാര മേഖലയിലുള്ള തൊഴിലാളികൾക്ക് ലഭ്യമല്ല.
മിനിമം വേദനം നൽകുന്നതിൽ പോലും തൊഴിലാളികളുടെ അക്കൗണ്ടിൽ പണം നിക്ഷേപ്പിച്ച ശേഷം വലിയൊരു സംഖ്യ മുടക്കി വാങ്ങുന്ന മനുഷ്യത്വ രഹിതമായ സമീപനം സ്വീകരിക്കുന്ന ഭൂർഷാ- മുതലാളിമാരുടെ എണ്ണം
ഇന്ന് വർദ്ധിച്ചു വരികയാണ്. ഇത്തരം സമീപനങ്ങൾക്ക് അറുതി വരുത്താൻ നിലവിലെ ക്യാമ്പ് ഉപകരിക്കും.
മുൻകാലങ്ങളിലെ പോലെ തൊഴിലാളികൾക്കിടയിൽ ആത്മഹത്യകൾ ക്രമേണ കുറവാണെങ്കിലും
സംസ്ഥാനത്ത് ഭൂരിപക്ഷവും ഇന്ന് ചികിൽസിക്കാൻ പോലും വകയില്ലാത്തവരാണ്.
മുഴുവൻ ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും ഇ. എസ്. ഐ ആനുകൂല്യം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാകും എന്ന പ്രതീക്ഷയുണ്ട്.
ക്ഷേമ പെൻഷനുകൾ നൽകുന്നതിന് കാണിക്കുന്ന ശ്രദ്ധ വിരമിച്ച തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളിന്മേൽ നൽകേണ്ട ബാധ്യതകളിൽ ഇല്ല.
സർക്കാർ ഉദ്യോഗസ്ഥർക്ക് മുടക്കം കൂടാതെ പെൻഷൻ നൽകുമ്പോൾ വെറും 1600 രൂപ പ്രതിമാസം പെൻഷന് വേണ്ടി കാത്തിരിക്കുന്നവരുമുണ്ട്. അത്കൊണ്ട് തന്നെ സാധാരണ തൊഴിലാളികളുടെ പ്രതിമാസ പെൻഷൻ തുക 3000 രൂപയായി വർദ്ധിപ്പിക്കണമെന്നും പി. ടി. യു. സി ആവശ്യപ്പെടുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേദനം പ്രതിദിനം 700 രൂപയായി വർധിപ്പിക്കാൻ സർക്കാറുകളോട് യൂണിയൻ ആവശ്യപ്പെടും. 'സംസ്കാരസമ്പന്നമായ തൊഴിലാളി വർഗ്ഗ മുന്നേറ്റം' എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിന് പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും,
ഇരുനൂറോളം പ്രധിനിധികൾ ക്യാമ്പിൽ പങ്കെടുക്കുമെന്നും
ജില്ല ഭാരവാഹികളായ ശാഹുൽ പള്ളിക്കൽബസാർ,
ഹാരിസ് വാണിയന്നൂർ എന്നിവർ അറിയിച്ചു.
വൈകുന്നേരം 7 മണിയോടെ അവസാനിക്കും.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
.jpg)



No comments