നവംബർ 3 മുതൽ 6 വരെ കാട്ടിലങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന താനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ പന്തലിൻ്റെ കാൽ നാട്ടി. .
താനൂർ : നവംബർ 3 മുതൽ 6 വരെ കാട്ടിലങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന താനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ പന്തലിൻ്റെ കാൽ നാട്ടൽ കർമ്മം താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ നിർവ്വഹിച്ചു. താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എസ് സുമ അദ്ധ്യക്ഷയായിരുന്നു. താനൂർ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രാധിക ശശി, കൗൺസിലർമാരായ സുജിത്ര എം , ആരിഫ സലീം , കാട്ടിലങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീലത പി കൃഷ്ണൻ , പ്രധാനാധ്യാപിക വി എൻ ഷിജി ,എച്ച് എം ഫോറം കൺവീനർ എൻ ബി ബിജു പ്രസാദ്, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ റഹീം കുണ്ടൂർ , കെ പി അബ്ദുൾ ജലീൽ , എം എ റഫീഖ്, സിദ്ധീഖ് മൂന്നിയൂർ എന്നിവർ പ്രസംഗിച്ചു . സംഘാടക സമിതി അംഗങ്ങളായ സാദത്ത് , നിഷ , അബ്ദുൾ അസീസ് , രമേശ് ബാബു , ഫാത്തിമ സുഹ്റ എന്നിവർ പങ്കെടുത്തു. നവംബർ 3 , 4 , 5 , 6 തിയ്യതികളിൽ നടക്കുന്ന സ്കൂൾ കലോൽസവത്തിന് വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. കലാൽസവത്തിൻ്റെ ഉദ്ഘാടനം നവംബർ മൂന്നിന് വൈകുന്നേരം 3 മണിക്ക് സംസ്ഥാന ഹജ്ജ് - വഖഫ് - കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിക്കും.
ഫോട്ടോ അടിക്കുറിപ്പ്: കാട്ടിലങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന താനൂർ ഉപജില്ലാ സ്കൂൾ കലോൽ വത്തിൻ്റെ പന്തലിൻ്റെ കാൽ നാട്ടൽ കർമ്മം താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ നിർവഹിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
.jpg)



No comments