രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച; നിയന്ത്രണം ലംഘിച്ച് ഒരു ബൈക്കില്‍ 3 പേര്‍, പോലീസിനെ വെട്ടിച്ച് കടന്നു.
കോട്ടയം : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാലാ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡിലൂടെ ഒരു ബൈക്കില്‍ മൂന്ന് യുവാക്കള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടെയാണ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ ഒരു ബൈക്കില്‍ മൂന്നുപേരാണ് നിയന്ത്രണം മറികടന്നെത്തിയത്. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. കെ എല്‍ 06 ജെ 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.
ബൈക്ക് നിരീക്ഷണത്തിലാണെന്നും ഉടന്‍ തന്നെ യുവാക്കളെ കസ്റ്റിഡിയിലെടുക്കുമെന്നും പാലാ സിഐ അറിയിച്ചു. പെറ്റി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് മാത്രമേ കടക്കൂ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments