Breaking News

"ക്വാണ്ടം പൂച്ച " യെ സ്വീകരിക്കാൻ ജില്ലയിൽ ആവേശകരമായ ഒരുക്കം. സംഘാടക സമിതി രൂപീകരണ യോഗം ഇ ചന്ദ്രശേഖരൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.


കാഞ്ഞങ്ങാട് : ക്വാണ്ടം സയൻസിൻ്റെയും സാങ്കേതിക വിദ്യയുടെയും നൂറാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി"ക്വാണ്ടം പൂച്ച "യ്ക്ക്  ജനുവരിയിൽ സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇ . ചന്ദ്രശേഖരൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പാൾ ഡോ. ടി. ദിനേശ് അധ്യക്ഷനായി.

 കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ കലാശാലയും അതിൻ്റെ സയൻസ് പോർട്ടലായ ലൂക്കയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

 ക്വാണ്ടം സയൻസും അതിൻ്റെ പ്രയോഗമായ ക്വാണ്ടം സാങ്കേതിക വിദ്യയും മനുഷ്യ ജീവിതത്തെ അടിമുടി മാറ്റിയിട്ടുണ്ട്.  നിത്യ ജീവിതത്തിൽ എല്ലാ തുറകളിലും അതിൻ്റെ ഗുണ ഫലങ്ങൾ അനുഭവിക്കുന്നു.  ക്വാണ്ടം സയൻസിനെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചുമുള്ള പരിജ്ഞാനം പൊതു സമൂഹത്തിലെത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. നെഹ്റു കോളേജിൽ 2026 ജനുവരി 3 മുതൽ 8 വരെ നടക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ " ആണ് പ്രധാന പരിപാടി. ഒട്ടനവധി അനുബന്ധ പരിപാടികളും ഇതിൻ്റെ മുന്നോടിയായി ജില്ലയിലുടനീളം നടക്കും. ക്വാണ്ടം സയൻസിൻ്റെ പ്രാധാന്യം നാൾ വഴികൾ എന്നിവയെല്ലാം മനോഹരമായ രൂപ കല്പനയിൽ വിദ്യാർഥികളിലേക്കും സാധാരക്കാരിലേക്കും എത്തിക്കാനാണ് പ്രദർശനം ലക്ഷ്യമിടുന്നത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെൻ്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ അവിടുത്തെ വിവിധ ഡിപ്പാട്ടമെൻ്റുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും  അക്കാദമിക സഹായത്തോടെയാണ് പ്രദർശനം ഒരുക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ക്വാണ്ടം സയൻസ് വർഷവുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ നടക്കുന്ന പരിപാടികളിൽ കേരളത്തിൽ നടക്കുന്ന പരിപാടികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. എം. ദിവാകരൻ 

നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, കോളേജ് മാനേജർ കെ. രാമനാഥൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധു സൂദനൻ, നഗര സഭ വൈസ്  ചെയർമാൻ ബിൽ ടെക് അബ്ദുള്ള, നഗരസഭ കൗൺസിൽ ടി ശോഭ, നീലേശ്വരം നഗര സഭ കൗൺസിലർ കെ. മോഹനൻ,കെ. ബാലകൃഷ്ണൻ, എ.എം ബാലകൃഷ്ണൻ, ഡോ. ശാലിനി എൻ.ജി, ഡോ. ശാലിനി. കെ., ഡോ. എ. മോഹനൻ, ബാലകൃഷ്ണൻ കൈരളി ,പി പി രാജൻ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി ഇ.ചന്ദ്രശേഖരൻ എം.എൽ എ ( ചെയർമാൻ) ഡോ. ടി. ദിനേശൻ ( വർക്കിംഗ് ചെയർമാൻ) ഡോ.റീജ. പി.വി. (ജനറൽ കൺവീനർ)

വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

പടം: ക്വാണ്ടം സയൻസ് എക്സിബിഷൻ സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.








 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa



No comments