Breaking News

"സ്വച്ഛതാ പഖ്വാദാ" യുടെ ഭാഗമായി റയിൽവേസ്റ്റേഷൻ ശുചീകരണവുമായി വിദ്യാർത്ഥികൾ


കാഞ്ഞങ്ങാട് : "സ്വച്ഛതാ പഖ്വാദാ" ശുചിത്വ ക്യാംപെയിന്റെ ഭാഗമായി ജി.വി.എച്ച്.എസ്. കാഞ്ഞങ്ങാട് ലെ എൻ.എസ്.എസ്. വോളന്റിയർമാർ കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷൻ ശുചീകരിക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്യുകയും ചെയ്തു. 


വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുന്നതോടൊപ്പം, രാജ്യത്തെ മാലിന്യ നിർമാർജനവും  പ്രോത്സാഹിപ്പിക്കുന്നതിനായി ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടത്തുന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ശുചിത്വ ക്യാംപെയിൻ

പദ്ധതിയാണ് "സ്വച്ഛതാ പഖ്വാദാ". 


കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി സംഘടിപ്പിച്ച ‘സ്വച്ഛതാ പഖ്വാദാ’ ക്യാംപെയിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജി. വി. എച്ച്. എസ്. എസ് ലെ എൻ. എസ്. എസ്. വോളന്റിയർമാരുടെ ശുചിത്വ പ്രതിജ്ഞ,ശുചിത്വ ഡ്രൈവ്, ശുചിത്വ ബോധവൽക്കരണം,വൃക്ഷതൈ നടീൽ എന്നിവയും

 നടന്നു.


ചുറ്റുപാടുകൾ വൃത്തിയാക്കുമ്പോൾ പ്രകൃതി സംരക്ഷണത്തിനോടൊപ്പം സഹ ജീവികൾക്ക് വസിക്കാൻ കഴിയുന്ന പരിസ്ഥിതിയെയും കൂടിയാണ് ഒരുക്കിയെടുക്കുന്നത്. ശുചിത്വ കർമങ്ങളിൽ ഏർപ്പെടേണ്ടത് ഓരോ വ്യക്തിയുടെയും ധർമമാണ്. 


കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റർ ആർ.ശ്രീനാഥ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എസ്.അരുൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ലക്ഷ്മിദേവി ശുചിത്വ ബോധവൽക്കരണവും,എൻ.എസ് എസ്. പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു,റിസർവേഷൻ സൂപ്പർവൈസർ ബിന്ദു മരങ്ങാട് എന്നിവർ ആശംസയും,ക്ലസ്റ്റർ കോർഡിനേറ്റർ പി. സമീർ 

 സിദ്ദിഖി  നന്ദിയും അറിയിച്ചു.

അധ്യാപകരായ സി.എം.പ്രജീഷ്, വി.വി. ലസിത, വോളണ്ടിയർ ലീഡർമാരായ പി.സി. അഭിഷേക്, എം.കെ. ആര്യ എന്നിവർ നേതൃത്വം നൽകി.


ഫോട്ടോ കാപ്ഷൻ:

"സ്വച്ഛതാ പഖ്വാദാ" യുടെ ഭാഗമായി റയിൽവേസ്റ്റേഷൻ ശുചീകരണത്തിനായി വിദ്യാർത്ഥികൾ


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments