* ഷെയറിങ് താമസം,**പുതിയ നിയന്ത്രണങ്ങളുമായി ദുബൈ;**നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും* *പെർമിറ്റ് റദ്ദാക്കലും ഉൾപ്പെടയുള്ള കർശന നടപടികൾ..*
ദുബൈ : ഷെയറിങ് ഹൗസുകളിൽ ( പലർ ചേർന്ന് താമസിക്കുന്ന സ്ഥലങ്ങൾ) താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും നടത്തിപ്പ് സുഗമമാക്കുന്നതിനും ശക്തമായ നടപടികളുമായി ദുബൈ. പുതിയ നിയമം അനുസരിച്ച് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് ഉണ്ടാകുക.
ഷെയറിങ് ഹൗസുകളെ നിയന്ത്രിക്കുന്നതിനും പ്രോപ്പർട്ടി ഉടമകൾ, വാടകക്കാർ, അത്തരം യൂണിറ്റുകൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ എന്നിവയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ദുബൈ പുതിയ നിയമം കൊണ്ടുവന്നു. ദുബൈ
നിയമം കൊണ്ടുവന്നു. ദുബൈ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ആണ് ഈ നിയമം കൊണ്ടുവന്നത്.
ഉടമകളുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, സുരക്ഷിതവും ആരോഗ്യകരവുമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുക,കെട്ടിടങ്ങളുടെയും ഭൂവിനിയോഗത്തിന്റെയും ലംഘനങ്ങൾ പരിഹരിക്കുക, ന്യായമായ വാടക രീതികൾ പ്രോത്സാഹിപ്പിക്കുക, ദുബൈ റിയൽ എസ്റ്റേറ്റ് വിപണിയിൽ സ്ഥിരത നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ നിയമം കൊണ്ടുവന്നിട്ടുള്ളത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments