Breaking News

*ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തെന്ന് കോക്ക് റോച്ച് ജനത പാർട്ടി , 22.4 മില്യൺ ഫോളോവേഴ്സ് നിലവിലുണ്ടെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ*

ദില്ലി : ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി കോക്ക് റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ അറിയിച്ചു 22.4 മില്യൺ ഫോളോവേഴ്സ് നിലവിലുണ്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് അക്കൗണ്ട് വിലക്കിയതായി സിജെപി ആരോപിച്ചിരുന്നു

സി.ജെ പി മൂവ്മെന്റിനെതിരായ കേന്ദ്രസർക്കാർ നീക്കത്ത വിമർശിച്ച് കെ.സി. വേണുഗോപാൽ രംഗത്തെത്തി രാജ്യത്ത് തൊഴിലില്ലായ്മയും, വിലക്കയറ്റവും രൂക്ഷമാണ് ചെറുപ്പക്കാരെ പ്രതിഷേധങ്ങളിലേക്ക് തള്ളി വിടുന്നതിന് ഉത്തരവാദി ആരാണെന്ന് അദ്ദേഹം ചോദിച്ചു സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന യുവജനരോക്ഷമാണ് ഇപ്പോൾ പ്രകടമാകുന്നത് സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവായി എടുക്കണം തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം സർക്കാർ അതിനെ അടിച്ചമർത്താൻ അല്ല ശ്രമിക്കേണ്ടത്

പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം കുതിച്ചുയരുകയാണ്  വരാനിരിക്കുന്ന കാലം അതീവ ദുഷ്കരം എന്നാണ് പ്രവചിക്കപ്പെടുന്നത് ഒരു തയ്യാറെടുപ്പുമില്ലാതെ ആഘോഷങ്ങളിലും തിമിർപ്പിലും ആണ് പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് പ്രധാനമന്ത്രി ഇറങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments