Breaking News

*മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി; രണ്ട് പേര്‍ക്കെതിരെ കേസ്*

മഞ്ചേശ്വരം : കാസർകോട് മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ബായാറിലാണ് കാളകളെ കയറ്റിയ പിക്കപ്പ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. പൈവളിഗെ ആവളയിലെ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു.

പിക്കപ്പിൽ മഞ്ചേശ്വരത്തേക്ക് നാല് കാളകളെയാണ് കൊണ്ടുവന്നത്. രണ്ട് ബൈക്കുകളിലായി നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നു. ഒരു ബൈക്ക് പിക്കപ്പിനെ തടഞ്ഞു നിർത്തി. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി. പിക്കപ്പ് തടഞ്ഞ ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികൾ വീശി ഭീഷണി മുഴക്കുകയും ചെയ്തെന്ന് ഡ്രൈവർ ഇബ്രാഹിം ഖലീൽ പറഞ്ഞു. നേരത്തെയും സമാന സംഭവം കാസർകോട് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇബ്രാഹിം ഖലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനീത്, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments