Breaking News

ഒളവറ ഗ്രന്ഥാലയം വായനാ കളരി:കരകൗശല വിദ്യയുമായി പതിനൊന്നാമത് കൂടിച്ചേരൽ.

തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വായനാ കളരിയുടെ ഭാഗമായി ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ മാനസീകോല്ലാസത്തിനും വരുമാന മാർഗത്തിനും നിദാനമാകുന്ന സർഗാത്മകതയും അധ്വാനവും സമന്വയിപ്പിക്കുന്ന 'കൈവേല കളരിയുടെ' ഉദ്ഘാടനം ക്രാഫ്റ്റ് അധ്യാപിക കരിവെള്ളൂർ ചന്ദ്രമതി നിർവ്വഹിച്ചു.
        ബാലവേദി പ്രസിഡണ്ട് ഫാത്തിമത്ത് റിസ അധ്യക്ഷയായി.ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരൻ,വായനാ വെളിച്ചം കൺവീനർ ഗ്രീഷ്മ.കെ.പി,താലൂക്ക് കൗൺസിലർ കെ.വി.സുരേന്ദ്രൻ,വനിതാ വേദി കൺവീനർ ആശാ പവിത്രൻ,ലൈബ്രേറിയൻ സജിന.കെ തുടങ്ങിയവർ നേതൃത്വം നൽകി.
.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments