പൗരത്വ സമര കേസുകൾ യുഡിഎഫ് സർക്കാർ പിൻവലിക്കുമോ!? കെ വി അമീർ.
പൗരത്വ സമര കേസുകൾ യുഡിഎഫ് സർക്കാർ പിൻവലിക്കുമോ എന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കെ വി അമീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ യു ഡി എഫ് സർക്കാരിനോട് ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
Ldf സർക്കാർന് നേരെ മുസ്ലിം ലീഗ്, ജമായത്ത് അടക്കമുള്ളവർ വലിയ രീതിയിൽ ആക്ഷേപം ചൊരിഞ്ഞ ആ പൗരത്വ പ്രക്ഷോഭ കേസുകളിൽ ഇപ്പോൾ അധികാരം ലഭിച്ച സ്ഥിതിക്ക് Udf സർക്കാർ കേസുകൾ പിൻവലിക്കുമോ എന്നറിയണം.
835 കേസുകളിൽ 63 എണ്ണമേ പിൻവലിച്ചിരുന്നുള്ളൂ എന്ന് പിണറായി സർക്കാർന് നേരെ വലിയ തോതിൽ പ്രതിഷേധം മുസ്ലിം ന്യുനപക്ഷങ്ങൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ 835 ൽ 600 ലേറെ കേസുകൾ അക്കാലത്ത് തന്നെ പിൻവലിച്ചു, ആക്രമണ സ്വഭാവമുള്ളതും , കോടതികളിൽ ഉള്ളതുമായ കേസുകൾ ആണ് ബാക്കിയുള്ളത് എന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു.
എന്തായാലും ബാക്കിയുള്ള കേസുകളിൽ മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തുമോ എന്നറിയണം!
പ്രത്യേകിച്ച് ജമായത്ത് പ്രസിഡന്റ് മുജീബ് റഹ്മാൻ ഒക്കെ സത്യപ്രതിജ്ഞക്ക് ഔദ്യോഗിക ക്ഷണം ലഭിച്ച സർക്കാർ അല്ലെ.
കെ.വി.അമീർ
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments