Breaking News

*പരോളിലിറങ്ങി മുങ്ങി നടനായി; കൊലപാതക കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍, എമ്പുരാനിലും അഭിനയിച്ചു*

അഹമ്മദാബാദ്  : കൊലപാതക കേസില്‍ പരോളിറങ്ങി മുങ്ങിയ പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടി അഹമ്മദാബാദ് പോലിസ്. മോഹന്‍ലാലിനൊപ്പം എമ്പുരാന്‍ സിനിമയില്‍ ഉള്‍പ്പടെ അഭിനയിച്ച ഹേമന്ത് വൈഷ്ണവാണ് 12 വര്‍ഷത്തിനുശേഷം പിടിയിലായത്. പത്തുവര്‍ഷത്തിലേറെയായി അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിങ്, സാറാ അലി ഖാന്‍ എന്നിവരോടൊപ്പം ബോളിവുഡ് ബിഗ് ബജറ്റ് സിനിമകളിലും വെബ് സീരീസുകളിലും ഹേമന്ത് അഭിനയിച്ചിട്ടുണ്ട്. 2008 ഓഗസ്റ്റ് 27 നാണ് നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഹേമന്തും സഹോദരന്‍ സച്ചിനും ഉള്‍പ്പെടെ അഞ്ചുപേര്‍ ശിക്ഷിക്കപ്പെട്ടത്. 2005 ജൂണ്‍ 15നായിരുന്നു കൊലപാതകം. ആസാദ് ചൗക്കിനടുത്ത് ഭൂമി തര്‍ക്കത്തെച്ചൊല്ലി രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുകയും നരേന്ദ്ര എന്ന നന്നോ യശ്വന്ത് കാംബ്ലെ കൊല്ലപ്പെടുകയുമായിരുന്നു. കേസില്‍ വിചാരണ കോടതി എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഹേമന്തിനെ ആദ്യം സബര്‍മതി സെന്‍ട്രല്‍ ജയില്‍ പാര്‍പ്പിച്ചെങ്കിലും പിന്നീട് മെഹ്‌സാന ജയിലിലേക്ക് മാറ്റി.  ആറ് വര്‍ഷത്തെ തടവിന് ശേഷം 2014 ജൂലൈ 25 ന് ഗുജറാത്ത് ഹൈക്കോടതി ഹേമന്തിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. എന്നാല്‍ പരോളിലിറങ്ങിയ ഹേമന്ത് പരോള്‍ കാലാവധി അവസാനിച്ചിട്ടും തിരിച്ചെത്തിയില്ല. അമിതാഭ് ബച്ചന്‍ ആമിര്‍ ഖാന്‍ ചിത്രം 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' (2018), രണ്‍വീര്‍ സിങിന്റെ 'ജയേഷ്ഭായ് ജോര്‍ദാര്‍' (2022), ആദിത്യ റോയ് കപൂര്‍ സാറാ അലിഖാന്‍ ചിത്രം മെട്രോ ഇന്‍ ദിനോ (2025) എന്നീ ചിത്രങ്ങളിലെല്ലാം ഹേമന്ത് അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല മോഹന്‍ലാല്‍ നായകനായ 'എമ്പുരാന്‍' (2025), സണ്ണി ഡിയോള്‍ നായകനായ 'ലാഹോര്‍ 1947', സോനാക്ഷി സിന്‍ഹ നായികയായ 'തു ഹേ മേരി കിരണ്‍' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഗുജറാത്തി സിനിമകളിലും വെബ് സീരീസുകളിവും സീരിയലുകളിവും നാടകങ്ങളിലും ഇയാള്‍ അഭിനയിച്ചിച്ചുണ്ട്. ഇതിനിടെ സിനിമ ഇന്‍ഡസ്ട്രിയില്‍ 'സ്പന്ദന്‍ മോദി' എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. അഹമ്മദാബാദ് സിറ്റി പോലിസിന്റെ ഡിറ്റക്ഷന്‍ ഓഫ് ക്രൈം ബ്രാഞ്ച് (ഡിസിബി) നടത്തിയ റെയ്ഡില്‍ 54 വയസുകാരനായ ഹേമന്ത് അറസ്റ്റിലായി. 2025ല്‍, ഹേമന്ത് അഹമ്മദാബാദില്‍ താമസത്തിനായി മടങ്ങിയെത്തി. എന്നാല്‍ ഹേമന്തിനെ തിരിച്ചറിഞ്ഞ ഒരാള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments