Breaking News

കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിൽ ഫോക്കസ് പോയിൻ്റ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : എസ്എസ്എൽസി പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി പഠനത്തോടൊപ്പം അഭിരുചിക്ക്  അനുയോജ്യമായ ഒരു തൊഴിൽ മേഖലയായ വി എച്ച് എസ് ഇ  തെരഞ്ഞെടുക്കുന്നതിൻ്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതിനായി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ ഫോക്കസ് പോയിൻ്റ് എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലറും പി റ്റി എ പ്രസിഡൻ്റുമായ എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി " പത്താം ക്ലാസിന് ശേഷം എന്ത് " എന്ന വിഷയത്തിൽ  കോഴ്സുകളെ കുറിച്ചും ഉപരി പഠന സാധ്യതകളെക്കുറിച്ചും ക്ലാസ് എടുക്കുകയും പോസ്റ്റർ പ്രദർശനവും നടത്തി. സിന്ധു പി രാമൻ , എ വി മണി, സി സംഗീത, കെ വി ശാരദ, വിദ്യാർത്ഥികളായ പി സി അഭിഷേക്, അഷയ് കെ എന്നിവർ സംസാരിച്ചു. 

പഠനത്തോടൊപ്പം പരിശീലനം നേടുന്നതിനും സ്കിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനും ഹയർസെക്കൻഡറി "വൊക്കേഷണൽ കോഴ്സുകൾ" അവസരം ഒരുക്കുന്നു. വിദ്യാർത്ഥികൾക്ക് അക്കാദമിക പഠനത്തിൽ നിന്നും സാങ്കേതിക പഠനത്തിലേക്കും തിരിച്ചും ഉപരിപഠന സാധ്യതകൾ ഉറപ്പാക്കുന്നുണ്ട്.

കാഞ്ഞങ്ങാട് സൗത്ത്  വൊക്കേഷണൽ
ഹയർ ഹയർസെക്കൻഡറി സ്കൂളിൽ ദേശീയ നൈപുണി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എൻ എസ് ക്യു എഫ് കോഴ്സുകളാണ് പഠിപ്പിക്കുന്നത്. ഇവ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ അംഗീകാരം ഉള്ള എൻ എസ് ക്യു എഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

സയൻസ്  സ്ട്രീമിൽ മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്‌മാൾ പൗൾട്രി ഫാർമർ എന്ന കോഴ്സും പാരാ മെഡിക്കൽ വിഭാഗത്തിലെ ലാബ് ടെക്നോളജിയുമായി  ബന്ധപ്പെട്ട എൽ റ്റി പി എം  എന്ന കോഴ്‌സുമാണ്  കാഞ്ഞങ്ങാട് സൗത്ത്  വൊക്കേഷണൽ 
 ഹയർ സെക്കൻഡറി സ്കൂളിൽ ഉള്ളത്.

 മികച്ച ഉപരിപഠന സാധ്യതകളും തൊഴിലവസരങ്ങളും ഉറപ്പുവരുത്തുന്ന കോഴ്സുകളാണ് ഇവ.
കൂടാതെ പി എസ് സി നടത്തുന്ന പ്ലസ് ടു ലെവൽ വരെയുള്ള എല്ലാ സർക്കാർ ജോലികൾക്കും അപേക്ഷിക്കാൻ ഈ യോഗ്യതകൾ മതിയാകും.

ഫോട്ടോ ക്യാപ്ഷൻ

പത്താം ക്ലാസ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കായി കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിൽ നടത്തിയ "ഫോക്കസ് പോയിൻ്റ് "എന്ന സെമിനാർ സ്‌കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലറും പി റ്റി എ പ്രസിഡൻ്റുമായ എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments