Breaking News

ചമ്രവട്ടം ടൗണിൽ ഭീകാരന്തരീക്ഷം ഉണ്ടാക്കിയ മാനസിക രോഗിയെ തിരൂർ ജനമൈത്രി പോലീസ് ഇടപ്പെട്ട് കോഴിക്കോട് കുതിരവട്ടം മാനസീക കേന്ദ്രത്തിൽ എത്തിച്ചു.

തിരൂർ / ചമ്രവട്ടം : ചമ്രവട്ടം ടൗണിൽ പ്രദേശത്തെ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഇടയിൽ ഭീകാരന്തരീക്ഷം ഉണ്ടാക്കിയ മാനസിക രോഗിയായ യുവാവിനെ തിരൂർ  ജനമൈത്രി പോലീസ് ഇടപ്പെട്ട് കോഴിക്കോട് കുതിരവട്ടം മാനസീക കേന്ദ്രത്തിൽ  എത്തിക്കുകയുണ്ടായി. ഇന്ന് രാവിലെയാണ് ടൗണിലെ വേസ്റ്റ് ബിനിലെ വേസ്റ്റ് എടുത്ത് റോഡിലൂടെ വിതറുകയും ഷർട്ട് അഴിച്ച് നടുറോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും, സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരു ചക്ര യാത്രക്കാരെ ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു യുവാവ്. തുടർന്ന് പ്രദേശത്തെ വാർഡ് മെമ്പറും പൊതു ജനങ്ങളും ഇടപെടുകയും തിരൂർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തിരൂർ പോലീസ് ഉടനെ സ്ഥലത്തെത്തി പൊതുജനങ്ങളുടെ സഹായത്തോടുകൂടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ചാമ്രവട്ടം  പുതുപ്പള്ളി സ്വദേശിയായ യുവാവിനെ അനുനയിപ്പിച്ച് ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് കുതിരവട്ടത്തുള്ള മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയാണ് ഉണ്ടായത്. തിരൂർ പോലീസ് സ്റ്റേഷൻ SHO യുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ  നസീർ തിരൂർക്കാട് ,പോലീസ് ഉദ്യോഗസ്ഥരായ വിജേഷ്, ശശി എന്നിവരും കൂടാതെ പ്രദേശത്തെ മെമ്പർ ആയ മനോജ് AV , പൊതുപ്രവർത്തകരായ അബ്ദുറഹീം, മുഹമ്മദ് അൻഷാദ് KV , അബൂബക്കർ SP എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളെ മുൻപും കോഴിക്കോട് കുതിരവട്ടത്തുള്ള മാനസിക ആരോഗ്യ കേന്ദ്രത്തിൽ  ചികിത്സിച്ചിരുന്നതായി നാട്ടുക്കാർ അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments