*ഇന്ത്യയിലുടനീളം ബിജെപി വളര്‍ന്നതിന് കാരണം കോണ്‍ഗ്രസ്; അവരെ അടുപ്പിക്കരുതെന്ന് ഉദയനിധി സ്റ്റാലിന്‍*
ചെന്നൈ : കോണ്‍ഗ്രസ്സിനെതിരേ കടുത്ത വിമര്‍ശനവുമായി ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം ബിജെപി വളര്‍ന്നതിന് കാരണം കോണ്‍ഗ്രസാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയും അമിത് ഷായുമാണ് രാജ്യത്ത് ബിജെപിയുടെ വിജയത്തിന് കാരണമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസാണ് അതിന് വഴിയൊരുക്കിയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഡിഎംകെ പ്രവര്‍ത്തകരുടെയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും കഠിനാധ്വാനം കൊണ്ടാണ് കോണ്‍ഗ്രസ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും എന്നാല്‍ അടിസ്ഥാനപരമായ നന്ദിയോ മര്യാദയോ കാണിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ടാണ് കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരെ വിജയിപ്പിക്കാനായത്. എം.കെ സ്റ്റാലിന്‍ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിച്ചാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്തത്. എന്നാല്‍ ഇന്ന് ചില പദവികള്‍ക്ക് വേണ്ടി ഞങ്ങളെ അറിയിക്കുക പോലും ചെയ്യാതെ അവര്‍ ഓടിപ്പോയി. അടിസ്ഥാനപരമായ നന്ദിയും മര്യാദയുമില്ലാത്ത കോണ്‍ഗ്രസിനെ നമ്മള്‍ ഇനി ഒരിക്കലും വിശ്വസിക്കരുത്. അവരെ നമ്മുടെ അടുത്തേക്ക് പോലും അടുപ്പിക്കരുത്. തമിഴ്നാട്ടിലെ ജനങ്ങള്‍ അവര്‍ക്ക് ഉടന്‍ തന്നെ നല്ലൊരു പാഠം പഠിപ്പിക്കും'- ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി. യോഗത്തില്‍ കോണ്‍ഗ്രസിനെ 'പിന്നില്‍ നിന്ന് കുത്തിയവര്‍' എന്നും സഖ്യകക്ഷികളുടെ അധ്വാനം ചൂഷണം ചെയ്യുന്ന 'അട്ടകള്‍' എന്നും വിശേഷിപ്പിക്കുന്ന പ്രമേയങ്ങള്‍ ഡിഎംകെ പാസാക്കി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതിരുന്ന വിജയിയുടെ ടിവികെയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീണത്. പുതിയ തലമുറയിലെ വോട്ടര്‍മാര്‍ക്കിടയിലും കുടുംബങ്ങള്‍ക്കിടയിലും രാഷ്ട്രീയ ബോധവല്‍ക്കരണം നടത്താന്‍ യൂത്ത് വിംഗ് ഭാരവാഹികളോട് ഉദയനിധി ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments