Breaking News

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം:ലീഗ് ജില്ലാ കമ്മിറ്റികൾക്കും, മന്ത്രിമാർക്കും അതൃപ്തി

മലപ്പുറം : മുസ്‌ലിം ലീഗിൽ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ് നിയമനം വലിയ പ്രശ്നങ്ങൾക്കിടയാക്കുന്നു. പേർസണൽ സ്റ്റാഫിനെ നിയമിക്കാനായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മലപ്പുറം മണ്ഡലം പ്രസിഡന്റ്‌ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്  സ്റ്റാഫിലേക്ക് നേരിട്ടും ഡെപ്യൂട്ടേഷൻ മുഖേനയും  പരിഗണിക്കപ്പെടേണ്ട പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് അതത് പഞ്ചായത്ത്, മണ്ഡലം ജില്ലാ കമ്മിറ്റികൾ മുഖേന  ശേഖരിച്ചിരുന്നു. എന്നാൽ ഒരു കൂടിയാലോചനയും ഇല്ലാതെ റഷീദലി തങ്ങൾ സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നു എന്നുള്ളതാണ് പരാതി. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റികൾക്കും, മന്ത്രിമാർക്കും ഈ വിഷയത്തിൽ പരാതിയുണ്ട്. ചില സംസ്ഥാന ഭാരവാഹികളും അസംതൃപ്തരാണ് 
റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പാർട്ടിയുമായി ബന്ധമില്ലാത്ത ആളുകളുടെ താല്പര്യത്തിന് വിധേയമായി മറ്റു പല താല്പര്യങ്ങളും മുൻ നിർത്തിയാണ് പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നത്.

 മുസ്ലിംലീഗിൽ നിന്ന് പഴയ ഹരിത വിവാദ കാലത്ത് സംഘടന നടപടി നേരിട്ടവർ ഉൾപ്പെടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് എന്നാണ് പരാതി. അധ്യാപക, സർവീസ് സംഘടനകളിൽ നിന്ന് ലിസ്റ്റ് വാങ്ങിയിരുന്നു എങ്കിലും കാര്യമായ പരിഗണന ലഭിച്ചിട്ടില്ല എന്ന് പരാതിയുണ്ട്. സമസ്തയിലെ ഷജറ വിരുദ്ധ വിഭാഗത്തിന്റെ താല്പര്യ പ്രകാരം അവരുടെ ഒരു കൂട്ടായ്മയുടെ കീഴിലാണ് ഈ അപേക്ഷകളുടെ ബയോഡാറ്റ പരിശോധനയും മറ്റും നടക്കുന്നത്.

 മന്ത്രിസ്ഥാന നിർണയത്തിൽ ഉണ്ടായത് പോലെ പാർട്ടി താല്പര്യങ്ങൾക്ക് അപ്പുറത്ത് മറ്റു പല പരിഗണനയുമാണ് സ്റ്റാഫ് നിയമനത്തിലും നടക്കുന്നതെന്നാണ് പരാതി.
പാർട്ടിക്ക് വേണ്ടി രഹസ്യ സർവേകളും ഉദ്യോഗസ്ഥ, ഭരണ ത്തിലുള്ള ഇടപെടലുകളും ഒക്കെ നടത്തി തിരഞ്ഞെടുപ്പിലെ സ്വകാര്യ പ്രവർത്തനങ്ങളിൽ കാര്യമായ ഇടപെടലുകൾ നടത്തിയ അധ്യാപക, സർവീസ് സംഘടനകളെ പൂർണ്ണമായും തഴയുന്നതിലും ആക്ഷേപമുണ്ട്.
പാർട്ടി മുഖേനെ ശേഖരിച്ച ലിസ്റ്റിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കണമെന്നും അല്ലാത്ത തരത്തിലുള്ള സെലക്ഷൻ അംഗീകരിക്കാനാവില്ലെന്നാണ് ജില്ല കമ്മിറ്റികൾ ഉൾപ്പെടെ പറയുന്നത്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments