*എട്ടുവർഷം മുമ്പ് ആരംഭിച്ച കാസർകോട് ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക*.... *ടിപ്പുസുൽത്താൻ യൂത്ത് വിങ് കാസർഗോഡ്*
കാസർകോട് : എട്ടുവർഷം മുമ്പ് ആരംഭിച്ച കാസർകോട് ജനറൽ ആശുപത്രിയുടെ പുതിയ ഏഴുനില കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുക. ടിപ്പു സുൽത്താൻ യൂത്ത് വിംങ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.. ഇത് എന്നു പൂർത്തിയാകുമെന്ന ചോദ്യമുയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി ജില്ലയിലെ സാധാരണക്കാരായ രോഗികൾ കൂടുതലും ആശ്രയിക്കുന്ന ആശുപത്രിയാണിത്. നിലവിൽ 220 കിടക്കകളുള്ള ഈ ആസ്പത്രിയെ 2025-ൽ മെഡിക്കൽ കോളേജ് ആസ്പത്രിയായി സർക്കാർ ഉയർത്തുകയും ചെയ്തു. എന്നാൽ, ഗുണമൊന്നുമുണ്ടായില്ലെന്നുമാത്രവുമല ഒരു നടപടിയും സ്വീകരിക്കുകയും ചെയ്തില്ല
ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി ബ്ലോക്കിന്റെ പണി പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ജനറൽ ആസ്പത്രിയെ മെഡിക്കൽ കോളേജ് ആസ്പത്രിയായി ഉയർത്തിയത്. ഇതോടെ രോഗികളുടെ എണ്ണം വർധിച്ചെങ്കിലും നിലവിലെ പഴയ ആറുനില കെട്ടിടത്തിലെ സ്ഥലപരിമിതി രൂക്ഷമായി തുടരുകയാണ്. ആശുപത്രിയിലെ പല പ്രധാന വിഭാഗങ്ങളും പരിമിതിക്കുള്ളിൽനിന്നുകൊണ്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.2011-ൽ ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴുനിലകെട്ടിട നിർമാണ പദ്ധതി സർക്കാർ പ്രഖ്യാപിക്കുകയും 2018-ൽ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ സഹായത്തോടെ നിർമാണം ആരംഭിക്കുകയും ചെയ്തു. എട്ടുകോടി രൂപയാണ് നബാർഡ് ഇതിനായി അനുവദിച്ചത്. പക്ഷേ, പിന്നീട് വന്ന കോവിഡ് മഹാമാരിയും മറ്റു സാങ്കേതിക തടസ്സങ്ങളും നിർമാണജോലികളെ ദോഷകരമായി ബാധിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയാതെ വന്നതിനാൽ നബാർഡ് ഫണ്ട് നഷ്ടപ്പെടുകയായിരുന്നു.
നിർമാണം മുടങ്ങാതിരിക്കാൻ കാസർകോട് വികസനപാക്കേജിൽനിന്ന് മൂന്നുകോടി രൂപ അനുവദിക്കുകയും പണികൾ തുടരുകയുമായിരുന്നു. നിലവിൽ പ്രധാന നിർമാണ ജോലികളും വൈദ്യുതീകരണ ജോലികളും പൂർത്തിയായിട്ടുണ്ട്. പുതിയ കെട്ടിടം പൂർത്തിയായാൽ ഇപ്പോൾ സ്ഥലപരിമിതിയുള്ള പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നേത്ര, ദന്ത ചികിത്സാ വിഭാഗങ്ങൾ അവിടേക്ക് മാറ്റാൻ സാധിക്കും. കൂടാതെ, ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴിൽ ട്രോമ പരിചരണ കേന്ദ്രത്തിനായുള്ള പുതിയ പദ്ധതിയും ജനറൽ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. പുതിയ കെട്ടിടം പ്രവർത്തനസജ്ജമായാൽ ഈ പദ്ധതിക്ക് സ്ഥലമൊരുക്കാനുംആശുപത്രിയിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും സാധിക്കും.
പുതിയ കെട്ടിടത്തിൽ ആധുനികസൗകര്യത്തോടെയുള്ള റാമ്പ്, ലിഫ്റ്റ്, വിശാലമായ വാർഡുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പഴയ കെട്ടിടത്തിൽ റാമ്പ് സൗകര്യമില്ലാത്തതിനാൽ രോഗികളെ മുകളിലത്തെ നിലയിലേക്ക് കയറ്റുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പുതിയ കെട്ടിടം തുറന്നാൽ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു ആശുപത്രി അധികൃതർ പറയുന്നു. ഒട്ടും താമസിയാതെ പുതിയ കെട്ടിടം പണിപൂർത്തിയാക്കി തുറന്നുകൊടുക്കുമെന്ന ആശ്വാസത്തിലാണ് കാസർകോട്ടെ ജനങ്ങൾ. പുതിയ യുഡിഎഫ് സർക്കാറും ആരോഗ്യമന്ത്രിയും എത്രയും പെട്ടെന്ന് ഇടപെട്ടുകൊണ്ട് പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും ടിപ്പുസുൽത്താൻ യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മനസ് പാലിച്ചിയടുക്കം ജനറൽ സെക്രട്ടറി ഫൈസൽ കോളിയടുക്കം ജില്ലാ ട്രഷറർ വള്ളു അണങ്കൂർ എന്നിവർ ആവശ്യപ്പെട്ടു.....
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments