*കോടികളുടെ ലഹരി ഇടപാട്: തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പ്രതി ഓടുന്ന ട്രെയിനിൽനിന്ന് ചാടി*
കോഴിക്കോട് : കോടികളുടെ മാരക ലഹരി മരുന്നുമായി പിടികൂടിയ കേസിലെ പ്രതി തെളിവെടുപ്പിനായി പൊലീസ് കൊണ്ടുപോകുന്നതിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയിൽ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയത്. മുക്കം ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘവും ഡാൻസാഫ് ഉദ്യോഗസ്ഥരും ചേർന്ന് തെളിവെടുപ്പിനായി പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം. രാജധാനി എക്സ്പ്രസിൽ നിന്ന് ശനിയാഴ്ച പുലർച്ചെ 12.30ന് ആണ് പ്രതി രക്ഷപ്പെട്ടത്.
മേയ് ഒന്നിന് മുക്കത്തെ വാടകവീട്ടിലെത്തിച്ച് പ്രതിയുടെ പ്രാഥമിക തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ലഹരിമരുന്നിന്റെ പ്രധാന ഉറവിടം തേടി ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. പ്രതിക്കായി ഗുജറാത്ത് കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കൈവിലങ്ങോടെയാണ് പ്രതി ട്രെയിനിൽനിന്ന് ചാടിയതെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് വിപണിയിൽ കോടികൾ വിലമതിക്കുന്ന 2.803 കിലോഗ്രാം എംഡിഎംഎയുമായി ഹനീഫയെ പൊലീസ് പിടികൂടിയത്.
മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് 500 ഗ്രാം ലഹരിമരുന്നുമായാണ് ആദ്യം ഇയാൾ വലയിലായത്. തുടർന്ന് ഇയാൾ താമസിച്ച വാടകവീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്കി ലഹരിമരുന്ന് കൂടി കണ്ടെടുത്തത്. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹനീഫയ്ക്കൊപ്പം താമസിച്ചിരുന്ന ഒരു സ്ത്രീയെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments