Breaking News

*മുസ്ല‌ിംകൾക്കെതിരായ അനീതികൾ ന്യൂനപക്ഷ ലേബലിൽ ഒതുക്കരുത്, 'മുസ്ലിം പ്രശ്നങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണം': നേതാക്കൾക്ക് കർശന നിർദേശവുമായി രാഹുൽ ഗാന്ധി*

മുസ്ല‌ിം വിഭാഗത്തിനെതിരെ രാജ്യത്ത് നടക്കുന്ന അനീതികളെ വിശാലമായ 'ന്യൂനപക്ഷ' പ്രശ്നങ്ങളായി ലഘൂകരിക്കാതെ, 'മുസ്ലിം പ്രശ്ന‌ങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുസ്ല‌ിംകൾക്കെതിരെ അതിക്രമങ്ങളോ അനീതിയോ ഉണ്ടാകുമ്പോൾ പാർട്ടി നേതാക്കൾ അതിനെതിരെ ശക്തമായി ശബ്ദ‌മുയർത്തണം. ഒരു മുസ്ലിമിന് നേരെയാണ് അക്രമം നടന്നതെങ്കിൽ, ഇരയായത് മുസ്ലിം ആണെന്ന് തന്നെ നേതാക്കൾ തുറന്നു പറയണമെന്നും അദ്ദേഹം നിർദേശിച്ചു. ന്യൂനപക്ഷ കോൺഗ്രസിന്റെ അഡ്വൈസറി കൗൺസിൽ യോഗത്തിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.
മുസ്ലിം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ പാർട്ടിക്കുള്ളിലെ മുസ്ലിം നേതാക്കൾ കൂടുതൽ ശക്തമായി ഉന്നയിക്കണമെന്നും, പാർട്ടിയിൽ കൂടുതൽ മുസ്ല്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാൻ സമ്മർദം ചെലുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രത്യേക പ്രശ്‌നങ്ങളിൽ പാർട്ടി നേതൃത്വം പുലർത്തുന്ന മൗനത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം മുസ്ലിം നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നതിനിടെയാണ് രാഹുലിന്റെ ഈ നിർണായക ഇടപെടൽ.
രാഹുൽ ഗാന്ധിയുടെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് രംഗത്തെത്തി. രാഷ്ട്രീയത്തിൽ 'മുസ്ലിം' എന്ന വാക്ക് ഉപയോഗിക്കാൻ ആരും മടിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments