വലിയുള്ളാഹി അറബി ഹാജി(റ)മൊഗ്രാൽ മഖാo ഉറൂസ് നേർച്ചയ്ക്ക് തിരക്കേറി, ഞായറാഴ്ച സമാപിക്കും.
മൊഗ്രാൽ . മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അറബി ഹാജി(റ) അവർകളുടെ പേരിൽ കഴിച്ചു വരാറുള്ള ഉറൂസ് നേർച്ച 24ന് ഞായറാഴ്ച രാവിലെ ചീരണി വിതരണത്തോടെ സമാപിക്കും.
അഞ്ചു ദിവസങ്ങളിലായി നടന്നുവരുന്ന മതപ്രഭാഷണത്തിനും,മഖാo സിയാത്തിനുമായി നൂറുകണക്കിന് വിശ്വാസികളാണ് ദിവസേന ഉറൂസ് നേർച്ചയ്ക്ക് എത്തുന്നത്.തിരക്ക് വർദ്ധിച്ചതോടെ ആവശ്യമായ ക്രമീകരണങ്ങൾ ഉറൂസ് കമ്മിറ്റി ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം പേരോട് മുഹമ്മദ് അസ്ഹരിയുടെ പ്രഭാഷണം കേൾക്കാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്.ഇന്ന് രാത്രി എൻ പി എം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ മഖാം സിയാറത്തിന് നേതൃത്വം നൽകും. അൻവർ അലി ഹുദവി മലപ്പുറം പ്രഭാഷണം നടത്തും.വൈകുന്നേരം 4 30ന് മജ്‌ലിസുന്നൂർ നടക്കും.സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകും.
സമാപന ദിവസമായ നാളെ വൈകുന്നേരം 4 30ന് സാംസ്കാരിക സമ്മേളനം നടക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സമാപന സമ്മേളനം രാത്രി 8:30ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ഇ പി അബൂബക്കർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.
ഫോട്ടോ:മൊഗ്രാൽ മഖാം ഉറൂസിൽ സംബന്ധിച്ച് പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments