*ആദ്യം 5000, പിന്നെ 10000; കോഴിക്കോട് കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ*
കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ എൽഎസ്ജിഡി ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. എൽഎസ്ജിഡി ഓവർസിയർ നവീൻ രവിയെയാണ് പതിനായിരം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. റോഡ് നിർമാണ കരാർ ഏറ്റെടുത്ത കരാറുകാരന്റെ ബിൽ പാസാക്കുന്നതിനായി നവീൻ രവി കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി.
കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് രഹസ്യാന്വേഷണം നടത്തുകയും തുടർന്ന് തെളിവെടുപ്പിനായി നീക്കം ആരംഭിക്കുകയുമായിരുന്നു. പരാതിക്കാരനിൽ നിന്ന് പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.
ബിൽ പാസാക്കുന്ന നടപടികൾ മനപ്പൂർവം വൈകിപ്പിച്ച ശേഷമാണ് നവീൻ രവി ആദ്യം അയ്യായിരം രൂപ കൈക്കൂലി വാങ്ങിയതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. എന്നാൽ പണം നൽകിയിട്ടും ബില്ലിൽ തുടർനടപടികൾ ഉണ്ടായില്ല. തുടർന്ന് വീണ്ടും പതിനായിരം രൂപ ആവശ്യപ്പെട്ടതോടെയാണ് കരാറുകാരൻ വിജിലൻസിനെ സമീപിച്ചത്.
കുറച്ച് നാളുകളായി നവീൻ രവി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഇയാൾക്കെതിരെ മുമ്പും സമാന പരാതികൾ ലഭിച്ചിരുന്നുവെന്നും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments