*അഹ്‌ലാമു ശിഹാബ്-ഗ്രാമീണ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു*
പൈക്ക : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി, ചെങ്കള പഞ്ചായത്ത് ആറാം വാർഡ് അർളടുക്ക ചന്ദ്രൻ പാറയിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയായ ‘അഹ്‌ലാമു ശിഹാബ്’ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിറഞ്ഞ സദസ്സിൽ നടന്നു, കടുത്ത വേനലിലും കാലവർഷത്തിലും കുടിവെള്ളമില്ലാതെ വിഷമിക്കുന്ന 14ൽ പരം കുടുംബങ്ങൾക്ക് ഇതു ആശ്വാസമാകും.
ഷാർജ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പൈക്കയുടെ അദ്യക്ഷതയിൽ പരിപാടിയുടെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് നിർവഹിച്ചു, മുസ്ലിംലീഗിന്റെയും യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ്, കെഎംസിസി ജില്ല മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിച്ചു.
നേതാകളായ ബിഎംഎ കാദർ, അബൂബക്കർ മൊട്ട, ഓ പി ഹനീഫ പൈക്ക, ഹാഷിം ബംബ്രാണി, ഫൈസൽ പൈച്ചു ചെർക്കള, റൗഫ് കാസി ആലമ്പാടി, അഷ്റഫ് സിവിൽ സ്റ്റേഷൻ, മൊയ്‌ദീൻ ബോംബെ, റഹീം ജിമ്മു, അബൂബക്കർ ബീട്ടിയടുക്ക, ബി എം ഹാരിസ്, അബ്ദുറഹ്മാൻ ചാത്തപാടി, ബി എ റസാഖ്, ജെപി ഇസ്മായിൽ, ശരീഫ് ബീട്ടിയടുക്ക, അഷ്റഫ് റെഡ്ബുൾ, ടി പി അബ്ദുറഹ്മാൻ, അഡ്വ. അഷ്റഫ്, ശശീന്ദ്രൻ, ഹമീദ്, സജി, മാത്യു, ബി കെ എ റഹ്മാൻ പഞ്ചായത്ത് ജനപ്രതിനിധി ഇബ്രാഹിം കൊയർ കൊച്ചി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കെഎംസിസി സെക്രട്ടറി ഖാദർ അർക്ക സ്വാഗതവും പ്രവർത്തകസമിതി അംഗം സലീം സി എം നാലാംമൈൽ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments