ആസ്ക്ക് തളങ്കര എഡ്യൂക്കേഷൻ എക്സലൻസി അവാർഡ് വിതരണം ചെയ്തു
കാസർഗോഡ് : വിദ്യയെ സ്നേഹിക്കാനും പ്രോത്സാഹി പ്പിക്കാനുമുള്ള ലക്ഷ്യത്തോടെ ആസ്ക്ക് തളങ്കര സംഘടനയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,
പ്ലസ്ടു, ഡിഗ്രി , സമസ്ത പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ ആസ്ക് മെമ്പർമാരുടെ മക്കളെ ആദരിച്ചു. ആസ്ക്ക് തളങ്കര ക്ലബ്ബിൽ വെച്ച് നടന്ന പരിപാടി കാസർഗോഡ് മുൻസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ആസ്ക് തളങ്കര നൽകുന്ന പിന്തുണയേ ചെയർപേഴ്സൺ പ്രശംസിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ എം ഹനീഫ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
കുട്ടികളിൽ ഉയർന്ന ചിന്താഗതി വളർത്താനും അവരെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എഡ്യൂക്കേഷൻ എക്സലൻസി അവാർഡ് വിതരണം സംഘടിപ്പിച്ചത്. വിജയികളായ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോകൾ ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ ആസ്ക്ക് തളങ്കര എഡ്യൂക്കേഷൻ വിങ് കൺവീനർ അമീൻ എ. അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പങ്കെടുത്ത നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽ പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റ് കത്താത്ത വിഷയവും, കന്നുകാലികളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളും സംഘടന ഭാരവാഹികൾ ഔദ്യോഗികമായി ഉന്നയിച്ചു. നാടിന്റെ വികസന കാര്യങ്ങളിലും പൊതുവിഷയങ്ങളിലും സംഘടന കാണിച്ച ഈ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. എത്രയും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി.
സിറാജ് ഉസ്താദ് പ്രാർത്ഥന നിർവഹിച്ചു. ചടങ്ങിൽ താജുദ്ദീൻ, മുഹമ്മദ് റിയാസ്, ഫൈസൽ പി എ,
ഫൈസൽ പ്രിൻസ്, നിസാർ, ബഷീർ,ഖലീൽ സൈൻ, സബൂർ,നൗഷാദ് ബാങ്കോട് ,സിറാജ് ബാംഗ്ലൂർ,നൗഷാദ് ദീനാർ, ഹംസ അങ്കോള, റൗഫ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് ഊദ് സ്വാഗതവും സമീൽ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments