Breaking News

കുമ്പള - ഷേഡിമൂലെ റോഡ് ഉദ്ഘാടനം ചെയ്തു

 

കുമ്പള; എം.എല്‍.എ ആസ്തി വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത കുമ്പള ഗ്രാമപഞ്ചായത്തിലെ കുമ്പള - ഷേഡി മൂലെ റോഡ് എ.കെ.എം.അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ ഏറെക്കാലത്തെ യാത്ര ദുരിതത്തിനാണ് കുമ്പള - ഷേഡിമൂലെ റോഡിലൂടെ പരിഹാരമായത്. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ളെ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.സബൂറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, വാര്‍ഡ് മെമ്പര്‍ ശോഭ, കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം.അബ്ബാസ്, അസീസ്മരികെ, ബി.എന്‍.മുഹമ്മദലി,രവി പൂജാരി,അബ്ദുല്‍ റഹിമാന്‍ ഉദയ,കുഞ്ഞിപ്പ മുസ്ലിയാര്‍,സിദ്ധീഖ് ദണ്ഡഗോളി,ഹനീഫ് മളി തുടങ്ങിയവര്‍ സംസാരിച്ചു.

No comments