Breaking News

കാസർഗോഡ് ഗേറ്റ്‌വേ ബേക്കലിൽ വെച്ച് നടക്കുന്ന "റീറ്റെയ്ൽ കോൺക്ലേവ് 2.0".


കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചരിത്രത്തിലെ ഒരു പുതിയ ഏടായിരിക്കും നാളെയും മറ്റന്നാളുമായി (2026 ജനുവരി 20,21)  കാസർഗോഡ് ഗേറ്റ്‌വേ ബേക്കലിൽ വെച്ച് നടക്കുന്ന "റീറ്റെയ്ൽ കോൺക്ലേവ് 2.0". കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള 600 ഓളം പ്രീതിനിധികൾ രണ്ടു ദിവസത്തെ ഈ പഠന ക്യാമ്പിൽ പങ്കെടുക്കും. പരമ്പരാഗത വ്യാപാര മേഖല നേരിടുന്ന ആനുകാലിക വെല്ലുവിളികളെ നേരിടുന്നതിനുള്ള നയങ്ങൾക്ക്  രൂപം നൽകുക എന്നതാണ് ഈ ക്യാമ്പിന്റെ ആത്യന്തീക ലക്‌ഷ്യം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വ്യാപാര വിരുദ്ധ നയങ്ങളും  വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനും ഈ ക്യാമ്പ് ചർച്ച ചെയ്തു അന്തിമ രൂപം നൽകും.  

കേരളത്തിലെ വ്യാപാരി സമൂഹം സമാനതകളില്ലാത്ത  പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വിദേശ -സ്വദേശ കുത്തകകളും, ഓൺലൈൻ ഭീമന്മാരും  ഉയർത്തുന്ന വെല്ലുവിളിക്കൊപ്പം കേന്ദ്ര-സംസ്ഥാന  സർക്കാരുകളുടെ  തെറ്റായ നയങ്ങൾ കൂടിയായപ്പോൾ ചെറുകിട വ്യാപാരികളുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യുകയാണ്. ഓൺലൈൻ വിപണി യാതൊരു നിയന്ത്രണവുമില്ലാതെ മുന്നേറുകയാണ്.  ഇ-കൊമേഴ്സിൽ നിന്ന് ക്വിക്ക് കൊമേഴ്സിലേക്ക് കാര്യങ്ങളെത്തി. ചെറു ഗ്രാമങ്ങളിൽ പോലും ഇവരുടെ സ്വാധീനം അനുദിനം വളരുകയാണ്. ആയതിനാൽ ആമസോണും, ഫ്ലിപ്കാർട്ടും ഉൾപ്പെടെയുള്ള ഓൺലൈൻ ബഹുരാഷ്ട്ര കുത്തകകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഇതിനായി സമഗ്രമായ ഒരു ഇ-കോമേഴ്‌സ് നയം രൂപീകരിക്കണം. ഓൺലൈൻ വ്യാപാരത്തിന് 40 ശതമാനം ജി.എസ്.ടി ചുമത്തണം. ഒപ്പം ചെറുകിട വ്യാപാരികൾക്ക് ജി.എസ്.ടി ഇളവുകളും അനുവദിക്കണം.  വിപണിയിൽ സമത്വം ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. 

സംസ്ഥാന സർക്കാരും ചില തിരുത്തലുകൾക്ക് തയ്യാറാകണം. നികുതി വകുപ്പിന്റെ അനാവശ്യ പരിശോധനകൾ  ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. പഞ്ചായത്തു-മുനിസിപ്പാലിറ്റി ചട്ടങ്ങൾ കൂടുതൽ ലളിതമാക്കണം. നിലവിലുള്ള  ലൈസൻസ് പുതുക്കൽ നടപടികൾ കൂടുതൽ ലളിതമാക്കണം.   അനിയന്ത്രിതമായ വഴിയോര കച്ചവടം നികുതി അടച്ച് വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് വലിയ വെല്ലുവിളിയാണ്.  സാമൂഹ്യ സുരക്ഷയുടെ ഭാഗമായി ചെറുകിട വ്യാപാരികൾക്കായി  സമഗ്രമായ പെൻഷൻ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. യാതൊരു മാലിന്യവും ഉല്പാദിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങളെ ഹരിത കർമ്മ സേനയുടെ നിർബന്ധിത പിരിവിൽ നിന്നും ഒഴിവാക്കാനും നടപടിയുണ്ടാകണം. 

രാഷ്ട്രീയ നിലപാട് 
കേന്ദ്ര -സംസ്ഥാന സർക്കാരുകളിൽ നിന്നും വ്യാപാര സൗഹൃത നിലപാടുകളുണ്ടാകാൻ സംഘടനാ ഒരു  രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി രൂപപ്പെടേണ്ടതുണ്ട് എന്നാണ്  യൂണീറ്റുതലം മുതൽ സംസ്ഥാന തലം വരെയുള്ള അംഗങ്ങളുടെ അഭിപ്രായം. അതുകൊണ്ടു തന്നെ കഴിഞ്ഞ തദ്ദേശ സ്വയംഭര തിരഞ്ഞെടുപ്പിൽ സ്വീകരിച്ചതിനേക്കാൾ കൃത്യതയുള്ള ഒരു രാഷ്ട്രീയ നിലപാട് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എടുക്കേണ്ടിയിരിക്കുന്നു. നിയമസഭയിൽ വ്യാപാരികളുടെ സംഘടിത ശബ്ദം ഉയരേണ്ടിയിരിക്കുന്നു. നമ്മളെക്കാൾ നന്നായി നമ്മുടെ പ്രശ്നങ്ങൾ അറിയുവാനും നമ്മളെക്കാൾ ഗൗരവത്തോടെ അതിൽ ഇടപെടുവാനും മറ്റാർക്കുമാകില്ല.  ഈ സാഹചര്യത്തിലാണ് ഒരു  നിയമസഭാ സീറ്റിൽ നിന്നും ഏതെങ്കിലും സംസ്ഥാന ഭാരവാഹി മത്സരിക്കണമെന്നാണ് സഘടനയുടെ ആഗ്രഹം.  പൊതു സ്വതന്ത്രനായി, സ്വതന്ത്ര ചിഹ്നത്തിൽ ആയിരിക്കും മത്സരിക്കുക. ഈ സ്ഥാനാർത്ഥിയെ  പിന്തുണക്കുന്ന രാഷ്ട്രീയ പാർട്ടിയെ സംസ്ഥാനമൊട്ടുക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരിച്ചും പിന്തുണക്കും. 

നാളിതുവരെ KVVES ഒരു രാഷ്ട്രീയ പാർട്ടിയുമായുടെയും  ഭാഗമല്ല. ഇനിയങ്ങോട്ട് ആയിട്ടിരിക്കുകയുമില്ല. എന്നാൽ നമ്മളെ പിന്തുണക്കുന്നവരുമായി സംസ്ഥാനമൊട്ടുക്കും  നീക്കുപോക്കുകൾ നടത്തും.  ഇത് ഈ കാലഘട്ടത്തിൽ അനിവാര്യമായ ഒരു വിഷയാധിഷ്ഠിത രാഷ്ട്രീയ നിലപാടാണ്, പാർട്ടി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയമല്ല. വ്യാപാര സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനും, അത് നിയമസഭയിൽ ഉന്നയിച്ചു നേടിയെടുക്കാനും ഈ നിലപാട് സഹായിക്കും. ഇത് കേവലം അധികാരം തേടുന്ന രാഷ്ട്രീയമല്ല, വ്യാപാരി സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള  പോരാട്ടത്തിന്റെ ഭാഗമാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments