Breaking News

*അബുദാബിയിൽ വാഹനാപകടം: കിഴിശ്ശേരി സ്വദേശിയുടെ മൂന്ന് മക്കളും ഹൗസ് മെയ്ഡും മരണപ്പെട്ടു; 24 മണിക്കൂറിനിടെ ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചത് മലപ്പുറം ജില്ലയിലെ രണ്ട് കുടുംബത്തിൽ നിന്നുള്ള 8 പേർ..!*

ദുബായിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് കിഴിശ്ശേരി സ്വദേശിയുടെ കുട്ടികളും അവരുടെ വീട്ടുജോലിക്കാരിയും മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളാണ് അപകടത്തിൽപ്പെട്ടത്.

പുളിയക്കോട് കൂറ്റപ്പാറ ഇടിഞ്ഞാറുക്കുണ്ടിൽ താമസിക്കുന്ന മണിയൽ ബാപ്പുവിന്റെ മകനാണ് ലത്തീഫ്. വർഷങ്ങളായി പ്രവാസലോകത്ത് താമസിച്ചു വരികയായിരുന്ന ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനം അബുദാബിയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

അബ്ദുൽലത്തീഫും റുക്‌സാനയും മറ്റ് രണ്ടുമക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡിൽ ഷഹാമക്ക് അടുത്താണ് അപകടം നടന്നത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുകയായിരുന്നു. 


അപകടത്തിൽ ലത്തീഫിന്റെ മൂന്ന് മക്കളും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ. ഇവർക്കൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാരിയും അപകടത്തിൽ മരിച്ചു.
ഫോട്ടോ : ബുഷ്‌റ ചമ്രവട്ടം

മയ്യിത്തുകൾ നിലവിൽ അബുദാബിയിലെ മഫ്രഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് സന്നദ്ധപ്രവർത്തകരും ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

അതേസമയം, ഇന്നലെ സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചിരുന്നു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.

ജിദ്ദ-മദീന റോഡിലെ വാദി ഫറഹയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാൻ തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു ഏഴംഗ സംഘം. ജലീലിന്റെ മറ്റ് മൂന്ന് മക്കളായ അയിഷ (15), ഹാദിയ (9), നൂറ (7) എന്നിവർ ഗുരുതര പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments