Breaking News

*മാലാപറമ്പിൽ യുവതിയെ റബർത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു*

പെരിന്തല്‍മണ്ണ : 21കൊല്ലം മുൻപ് യുവതിയെ റബർത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. നിലവില്‍ മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊലക്കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിന് കൈമാറിയത്. കേസില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ പീഡനമേല്‍ക്കേണ്ടിവന്ന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി പി. അബ്ദു സമ‌ർപ്പിച്ച പരാതിയില്‍ 2025 നവംബറിലാണ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. 2004 ഡിസംബർ 28നാണ് പെരിന്തല്‍മണ്ണ-കൊളത്തൂർ റോഡില്‍ പുത്തനങ്ങാടി ഭാഗത്തെ റബർതോട്ടത്തില്‍ 35 കാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തില്‍ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നു. 2009 വരെ അന്വേഷണം നടത്തിയ പെരിന്തല്‍മണ്ണ പൊലീസിന് മരിച്ച യുവതിയേയും കൊലപാതകത്തിന് പിന്നിലുള്ളവരേയും തിരിച്ചറിയാൻ സാധിച്ചില്ല. ഇതിനിടെയാണ് സ്ഥലവാസിയായ അബ്ദു ഉള്‍പ്പെടെ നിരവധിപേരെ കസ്റ്റഡിയിലെ‌ടുത്ത് ചോദ്യംചെയ്തത്. അബ്ദുവിന്റെ ജീപ്പിലാണ് മൃതദേഹം റബർത്തോട്ടത്തില്‍ ഉപേക്ഷിച്ചതെന്ന സംശയത്തില്‍ കസ്റ്റഡിയിലെട‌ുത്ത വാഹനം നാലുമാസം കഴിഞ്ഞാണ് തിരികെ നല്‍കിയത്. ഇതിനിടെ 2009 ല്‍ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോർട്ട് പെരിന്തല്‍മണ്ണ കോടതി അനുവദിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് സംശയനിഴലിലായ അബ്ദു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2021ല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. 2022 സെപ്തംബറില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും യാതൊരു തുമ്പുമുണ്ടാകാത്ത സാഹചര്യത്തില്‍ അബ്ദു വീണ്ടും ഹൈക്കോടതിയെ സമീപിച്ച്‌ സി.ബി.ഐ അന്വേഷണത്തിന് അനുകൂല ഉത്തരവ് സമ്പാദിച്ചു. കൊല്ലപ്പെട്ടത് പ്രദേശവാസിയുടെ വീട്ടില്‍ ജോലിക്കുനിന്ന യുവതിയാണെന്ന വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചില്ലെന്നും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്ന ഏക ദൃക്‌സാക്ഷിയെ വകവരുത്തിയതായും ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments