Breaking News

ആരിക്കാടി ടോൾഗേറ്റ്:ജനകീയ പ്രതിരോധത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ അധികൃതർ.

കുമ്പള : അന്യായമായ ആരിക്കാടി ടോൾഗേറ്റിൽ ഇന്ന് ടോൾ പിരിവ് തുടങ്ങാനുള്ള ദേശീയപ്പാത അധികൃതരുടെ നീക്കം ജനകീയ പ്രതിരോധത്തിന് മുന്നിൽ തടസ്സപ്പെട്ടു. രാവിലെത്തന്നെ നൂറുകണക്കിനാളുകൾ സമരസമിതി നേതാക്കളുടെ നേതൃത്വത്തിൽ ടോൾഗേറ്റ് പരിസരം വളഞ്ഞിരുന്നു. വലിയ പോലീസ് സന്നാഹമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.

 രാവിലെ എട്ടുമണിക്ക് ആരംഭിച്ച ജനകീയ പ്രതിരോധത്തിൽ ദേശീയപാതയിൽ മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു.സ്കൂൾ വിദ്യാർത്ഥികൾക്ക് ബസ് ലഭിക്കാത്ത അവസ്ഥയുണ്ടായി. എയർപോർട്ടിൽ പോകുന്നവരെ പോലീസ് സീതാംഗോളി വഴി പോകാൻ നിർദ്ദേശിച്ചു.

 ആരിക്കാടി ടോൾഗേറ്റിന് 200 മീറ്റർ അകലെ തന്നെ സമരക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പോലീസ് മേധാവി യോട്(എസ് പി) സംസാരിക്കാൻ എ കെ എം അഷറഫ് എംഎൽഎയെ അനുവദിക്കാത്തത് നേരിയ സംഘർഷത്തിന് കാരണമായി. പോലീസും സമരക്കാരും ഉന്തും, തള്ളുമുണ്ടായി.

 അറസ്റ്റ് ചെയ്ത എംഎൽഎ അടക്കമുള്ള സമരക്കാർ കുമ്പള പോലീസ് സ്റ്റേഷനിലും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നുണ്ട്.നാളെ മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

ഫോട്ടോ:ആരിക്കാടി ടോൾഗേറ്റിൽ ഇന്ന് രാവിലെ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ടോൾ പിരിവ് പ്രതിരോധം.

 ഫോട്ടോ : സമരക്കാർ പോലീസ് സ്റ്റേഷൻ അകത്ത് 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments