Breaking News

*എക്സൈസ് ഡിവിഷൻ കാസർഗോഡ്, വിമുക്തി മിഷൻ,എക്സൈസ് സർക്കിൾ ഓഫീസ് കാസർഗോഡ്ന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി.*

കുമ്പള : കേരള സർക്കാരിൻറെ അഞ്ചാം ഘട്ട  *No To Drugs*  ക്യാമ്പയിനിൻ്റെ  ഭാഗമായി ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി  ബന്ധപ്പെട്ട് ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ  ഭാഗമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും അതാത് MLA മാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് അതാത് നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച്  പ്രോഗ്രാം സംഘടിപ്പിക്കണം എന്ന നിർദ്ദേശപ്രകാരം മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഇന്ന് ഉച്ചക്ക് 2 PM  മണിക്ക്  കുമ്പള ടൗണിൽ  ആരോഗ്യ വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷൻ , ലീഗൽ സർവീസ് അതോറിറ്റി എന്നിവരുടെ സഹകരണത്തോടെ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം , NDPS  നിയമങ്ങളെ കുറിച്ചുള്ള അവബോധം രക്തദാനം വ്യായാമം എന്നിവയുടെ പ്രാധാന്യം സംബന്ധിച്ച ഫ്ലാഷ് മൊബ്, പ്രചരണ റാലി എന്നിവ സംഘടിപ്പിച്ച്  പൊതുജനങ്ങൾക്കിടയിൽ ലഹരിക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചു.
 
ബഹു MLA  AKM അഷറഫിൻ്റെ അസാനിധ്യത്തിൽ  കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി പി അബ്ദുൾ ഖാദർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാസർകോട് വിമുക്തി മാനേജറും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുമായ  ശ്രീ അൻവർ സാദത്ത് പി  സ്വാഗതം  ആശംസിച്ച ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ കെ ആരിഫ്  അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ റിസ്വാന നൗഷാദ് , കുമ്പള AEO ശശിധര എം. , കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ  ചാർജ് ഷൈജു കെ ,  കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിന്ധു. എൻ, സെന്റ് മോണിക്ക സ്കൂൾ മാനേജർ റവറന്റ് ഫാദർ മെൽവിൻ ഡിസൂസ  കുമ്പള CHC  ഹെൽത്ത് സൂപ്പർവൈസർ മധുസൂദനൻ മെട്ടമ്മൽ, കുമ്പള IHRD  എൻഎസ്എസ് കോഡിനേറ്റർ ബാബു ശരത് ലാൽ , CDS  ചെയർപേഴ്സൺ ഖദീജ പി കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശേഷം  അഡ്വക്കറ്റ് മുനവ്വർ തബ്ഷീർ C B  ( DLSA കാസർഗോസ്)  നിയമ അവബോധ ക്ലാസ് കൈകാര്യം ചെയ്തു . അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പീതാംബരൻ കെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. ശ്രീമതി സ്നേഹ കെഎം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബന്തടുക്ക  എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഷഹബാസ് അഹമ്മദ്  നന്ദി അറിയിച്ച് സംസാരിച്ചു. 

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മഞ്ചേശ്വരം  NSS കുട്ടികളുടെ നേതൃത്വത്തിൽ  കുമ്പള ടൗണിൽ വച്ച്  ഫ്ലാഷ് മോബ് നടത്തിയ ശേഷം  IHRD കോളേജ് വിദ്യാർത്ഥികളും കുമ്പള അക്കാദമി വിദ്യാർത്ഥികളും സെൻറ് മോണിക്ക ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികളും പൊതു ജനങ്ങളും അണിചേർന്ന ലഹരി വിരുദ്ധ ബോധവൽക്കരണ റാലി ലഹരി വിരുദ്ധ സന്ദേശമടങ്ങിയ പ്ലക്കാർഡുകളുടെയും ബാനറുകളുടെയും സാന്നിധ്യത്തിൽ കുമ്പള ടൗണിൽ നിന്ന് സെന്റ് മോണിക്ക ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിലേക്ക് ബാൻഡ് ടീമിൻറെ അകമ്പടിയോടെ ആനയിക്കപ്പെട്ടു. കുമ്പള സെൻ്റ്മോണിക്ക ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിന്റെ ഭാഗമായി എല്ലാവർക്കും ലഘു ഭക്ഷണ വിതരണവും നടത്തി. കാസർഗോഡ് സർക്കിളിന് കീഴിൽ Kumbala Badiadka bandadka റേഞ്ചുകൾ സംയുക്തമായി സംഘടിപ്പിച്ച ടി പരിപാടിയിൽ കുട്ടികളും പൊതുജനങ്ങളും അടക്കം 350 ഓളം പേർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments