Breaking News

തിരൂര്‍ കേന്ദ്രീകരിച്ച് പുതിയ ജില്ല; മലപ്പുറം ജില്ല വിഭജിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്.

മലപ്പുറം ജില്ല വിഭജിക്കണം എന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മലപ്പുറം ജില്ലയിലെ ജനസംഖ്യ കൂടുതലാണ് എന്നും ആ ജില്ലയിലെ ആളുകള്‍ക്ക് നേരിട്ട് വികസനവും മറ്റും എത്തണമെങ്കില്‍ ജില്ല വിഭജിച്ച് രണ്ടാക്കണം എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ ഏഴ് പേരില്‍ ഒരാള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് എന്നും സന്തോഷ് പണ്ഡിറ്റ് നിരീക്ഷിച്ചു.

മലപ്പുറം, തിരൂര്‍ എന്നിങ്ങനെ രണ്ട് ജില്ലകള്‍ വേണം എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം, കോട്ടക്കല്‍, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി വരെ തിരൂര്‍ ജില്ലയിലും കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കാളികാവ്, പാണ്ടിക്കാട്, എടവണ്ണ, വഴിക്കടവ് വരെ മലപ്പുറം ജില്ലയിലും വരുന്ന തരത്തിലായിരിക്കണം ജില്ലാ വിഭജനം എന്നും അദ്ദേഹം പറഞ്ഞു.

*സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്..*

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

മലപ്പുറം ജില്ലാ ഉടനെ രണ്ടാക്കി വിഭജിക്കണം എന്നാണ് എന്റെ നിരീക്ഷണം. പ്രായോഗിക തലത്തില്‍ ഇങ്ങനെ വിഭജിക്കുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് സേവനങ്ങള്‍, വികസനം കൂടുതല്‍ ലഭിക്കുവാന്‍ കാരണമാകും. 47 ലക്ഷം ആളുകള്‍ മലപ്പുറം ജില്ലയില്‍ മാത്രം ജീവിക്കുന്നു. അതിവേഗം വളരുന്ന ജനസംഖ്യ ആണ് മലപ്പുറത്തിലേത്. മൊത്തം കേരളത്തിലെ 7 ല്‍ ഒരാള്‍ ഈ ജില്ലയില്‍ നിന്നാണ് എന്നര്‍ത്ഥം.

അതിനാല്‍ ഈ ജില്ലയെ മലപ്പുറം, തിരൂര്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കണം. എന്റെ ഐഡിയയില്‍ തിരൂര്‍ ജില്ലാ ഇങ്ങനെ വിഭജിക്കണം (യൂണിവേഴ്‌സിറ്റി, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം, കോട്ടക്കല്‍, വളാഞ്ചേരി, എടപ്പാള്‍, പൊന്നാനി വരെ). മലപ്പുറം ജില്ലാ ഇങ്ങനെ ആകണം. (കുണ്ടോട്ടി, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കാളികാവ്, പാണ്ടിക്കാട്, എടവണ്ണ, വഴിക്കടവ് ) ഇങ്ങനെ 2 ആക്കണം.

ഇതില്‍ നിലവില്‍ തന്നെ ഒരു ജില്ലാ ആസ്ഥാനം ആകുവാന്‍ വേണ്ട എല്ലാം സംവിധാനവും, വികസനവും തിരൂരിന് ഉണ്ട്. സര്‍ക്കാര്‍ തീരുമാനം കൂടി വന്നാല്‍ മതി.

(വാല്‍ കഷ്ണം.. സ്‌നേഹം എന്നത് മനുഷ്യനോട് മാത്രമല്ല, നമ്മള്‍ ജീവിക്കുന്ന ജില്ലയോടും, സംസ്ഥാനത്തോടും, നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍, കിടക്ക, വീട്, TV etc ഒക്കെ തോന്നാം.. അതിനാല്‍ ഇത്രയും കാലം മലപ്പുറം ജില്ലയില്‍ എന്ന് പറഞ്ഞിട്ട് പെട്ടെന്ന് ഒരു ദിവസം തിരൂര്‍ എന്ന ജില്ലയിലേക്ക് മാറുമ്പോള്‍ ആരും വിഷമിക്കരുത്.. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിയുക)



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments