Breaking News

അജാനൂർ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
  രാവണേശ്വരം:അജാനൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠൻ ഉത്ഘാടനം ചെയ്തു. പ്രകാശൻ പള്ളിക്കപ്പിൽ അധ്യക്ഷനായി. എം പൊക്ലൻ, പി കൃഷ്ണൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, കരുണാകരൻ കുന്നത്ത്, എം മിനി, ടി ശാന്തകുമാരി , കെ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ സോയ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രതീഷ് വെള്ളംതട്ട, ഗ്രാമപഞ്ചായത്ത് മെമ്പർ ദീപ പ്രവീൺ എന്നിവരെ മണികണ്ഠൻ ഹാരമണിയിച്ചു. വാർഡ് സെക്രട്ടറി എ പവിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments