Breaking News

വെള്ളിക്കുന്നത്ത് ഭഗവതി കാവ് ഉത്സവ ആഘോഷ നിധി ശേഖരണ ഉദ്ഘാടനം നടന്നു.

വെള്ളിക്കോത്ത് : 2026 ഫെബ്രുവരി 23 24 25 തീയതികളിലായി നടക്കുന്ന വെള്ളിക്കുന്നത് ഭഗവതി കാവ് ഉത്സവ ആഘോഷത്തിന്റെ വിജയത്തിനായുള്ള നിധി ശേഖരണ ഉദ്ഘാടനം ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. വെള്ളിക്കുന്നത് ഭഗവതി കാവ് പ്രവാസി കൂട്ടായ്മയ്ക്കുവേണ്ടി സെക്രട്ടറി ബി. വിനയരാജ് കിഴക്കേ വെള്ളിക്കോത്ത്, എക്സിക്യൂട്ടീവ് അംഗം ബി. സുധീഷ് കിഴക്കേ വെള്ളിക്കോത്ത് എന്നിവർ ചേർന്ന് ആദ്യ തുക ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡണ്ട് എം. ആർ. സോമനാഥൻ നായർക്ക്‌ കൈമാറി. തുടർന്ന് മറ്റ് പ്രമുഖ വ്യക്തികളും നാട്ടുകാരും അടക്കമുള്ള ഭക്തജനങ്ങൾ ഉത്സവ ആഘോഷ നിധിയിലേക്കുള്ള തുക കൈമാറി. ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് എം. ആർ. സോമനാഥൻ നായർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പി. ബാലകൃഷ്ണൻ, സെക്രട്ടറി കെ. കൃഷ്ണൻ മാസ്റ്റർ, മുൻ പ്രസിഡണ്ട് മാരായ ദിവാകരൻ മാസ്റ്റർ, കോടോത്ത് നാരായണൻ നായർ, ക്ഷേത്രം ഖജാൻജി കെ. വി.കൃഷ്ണൻ, ആഘോഷ കമ്മിറ്റി ഖജാൻജി പി.സത്യൻ, മാതൃസമിതി പ്രസിഡണ്ട് ടി. യശോദാമ്മ, പി. ഇന്ദിരയമ്മ, ബി. ലക്ഷ്മണ പ്രഭു എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി സെക്രട്ടറി ടി. സുധീഷ് സ്വാഗതവും ബി.കെ.പത്മനാഭൻ നന്ദിയും പറഞ്ഞു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആലമ്പാടി പദ്മനാഭ പട്ടേരി ഉത്സവ ആഘോഷങ്ങൾക്ക് കാർമ്മികത്വം വഹിക്കും. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി കലവറ സമർപ്പണം, ആചാര്യ വരവേൽപ്പ്, വിവിധ പൂജാദി കർമ്മങ്ങൾ, മാതൃ സമിതിയുടെ മെഗാ തിരുവാതിര, ഭജന പ്രദേശത്തെ കലാകാരന്മാരുടെ നൃത്ത സന്ധ്യ, സർവ്വൈശ്വര്യ  വിളക്കുപൂജ, ഇരട്ട തായമ്പക, വയനാട്ടുകുലവൻ ദേവസ്ഥാനത്തുനിന്നും ഉള്ള തെയ്യം വരവ്, അന്ന പ്രസാദ വിതരണം, തിടമ്പ് നൃത്തം  എന്നിവയും നടക്കും.

ഫോട്ടോ : വെള്ളിക്കുന്നത് ഭഗവതി കാവിൽ ഫെബ്രുവരി 23, 24, 25 തീയതികളിലായി നടക്കുന്ന ഉത്സവ ആഘോഷ നിധി ശേഖരണ ഉദ്ഘാടനം ക്ഷേത്ര പ്രവാസി കൂട്ടായ്മയിൽ നിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ട് ആഘോഷ കമ്മിറ്റി പ്രസിഡണ്ട് എം.   ആർ.സോമനാഥൻ നായർ നിർവഹിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments