ചൂട് കൂടുന്നു:ഇനി പഴം വിപണിയിൽ "തണ്ണീർ മത്തൻ'' ദിനങ്ങൾ.
കാസർഗോഡ് : തട്ടുകടകളിലെ "ബത്തക്ക'' സർബത്തുകള്‍ക്ക് പിന്നാലെ ഇനി പഴം വിപണിയിൽ ഏറെ ചിലവാകുക തണ്ണീർ മത്തനുകളാവും.ധനു മാസം അവസാനിച്ച് മകരമാസത്തിലേക്ക് കടക്കുമ്പോൾ പൊതുവേ തണുത്ത കാലാവസ്ഥയാണ് ഉണ്ടാകാറെങ്കിലും കാലാവസ്ഥയിൽ വന്ന വ്യതിയാനവും, തുലാം,വൃശ്ചിക മാസത്തിൽ ലഭിക്കാതെ പോയ മഴയും കാരണം നേരത്തെ ഉണ്ടായിരുന്ന കാലാവസ്ഥ വിലയിരുത്തലുകളൊക്കെ മാറിമറിഞ്ഞു. രാവിലെ 10 മണി വരെ ശൈത്യ കാലാവസ്ത അനുഭവപ്പെടുന്നുണ്ടെങ്കിലും 11 മണിയോടെ നല്ല ചൂട് കാലം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് "ദാഹം'' അനുഭവപ്പെട്ട് തുടങ്ങിയിട്ടുമുണ്ട്. പ്രത്യേകിച്ച് കാൽനടയാത്രക്കാർക്ക്.
ഇനി തെരുവോരങ്ങളിലൊക്കെ തണ്ണീർ മത്തൻ ദിനങ്ങളാണ് വരാൻ പോകുന്നത്.അതിന്റെ ലക്ഷണങ്ങൾ വിപണിയിൽ കണ്ടു തുടങ്ങിയിട്ടുമുണ്ട്. വരാനിരിക്കുന്നത് റംസാൻ വിപണിയും. കഴിഞ്ഞ ആഴ്ചവരെ കിലോയ്ക്ക് 24 രൂപയിൽ വിറ്റിരുന്ന തണ്ണീർ മത്തന് ഇന്നത്തെ വില 30 രൂപ മുതൽ 40 രൂപ വരെ യാണ്.ഇനിയും വില കൂടാനാണ് സാധ്യതയെന്ന് ചില്ലറ വിൽപ്പനക്കാർ പറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. അവശ്യസാധനങ്ങൾക്കും,പഴം പച്ചക്കറികൾക്കും എന്നും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന് ഇനി മൊത്ത വിൽപ്പനക്കാർ പറയുന്നതാണ് വില. ഇതിനായി മൊത്തവിൽപ്പനക്കാർ വിലക്കൂട്ടാൻ തക്കംപാർത്ത് നിൽക്കുന്നുമുണ്ട്. തമിഴ്നാട്,മഹാരാഷ്ട്ര, കർണാടകയിൽ നിന്നുമാണ് കേരളത്തിലേക്ക് യഥേഷ്ടം തണ്ണീർ മത്തൻ എത്തുന്നത്. അത് അഞ്ചു രൂപ കൂട്ടി ചില്ലറ വിൽപ്പനക്കാർ വിൽക്കുന്നുവെന്ന് മാത്രം.ക്രിസ്മസ്,ന്യൂ ഇയറിൽ കോഴിക്കാണ് വില കൂട്ടിയതെങ്കിൽ ശബരിമല സീസണിൽ പച്ചക്കറി വില വാനോളം ഉയർത്തി.ഇനി റംസാൻ വിപണി ലക്ഷ്യംവെച്ച് പഴവർഗങ്ങൾക്കായിരിക്കും മൊത്തക്കച്ചവടക്കാർ വിലകൂട്ടി നൽകുക.
ഫോട്ടോ:തണ്ണീർ മത്തൻ വിപണിയിൽ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments