*പിണറായി വിജയൻ്റെ ഗുഡ് ലിസ്റ്റിൽഇടം പിടിക്കാനുള്ള ശ്രമമാണ് സജി ചെറിയാൻ നടത്തുന്നത്: അലോഷ്യസ് സേവ്യർ.* _സജി ചെറിയാൻ സംസ്‌കാരമില്ലാത്ത മന്ത്രിയാണെന്നും അദ്ദേഹത്തിന് നെല്ലിക്കാത്തളം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ_
കാസർഗോഡ് : മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗുഡ് ലിസ്റ്റിൽഇടം പിടിക്കാനുള്ള ശ്രമമാണ് സജി ചെറിയാൻ നടത്തുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.മുഖ്യമന്ത്രിയുടെ ആശിർവാദമില്ലാതെ ഇത്തരം പ്രസ്താവനകൾ സജി ചെറിയാൻ നടത്തില്ല.
സാംസ്‌കാരിക മന്ത്രിയായ സജി ചെറിയാൻ സംസ്‌കാരമില്ലാത്ത മന്ത്രിയാണെന്നും അദ്ദേഹത്തിന് നെല്ലിക്കാത്തളം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജെൻസി കണക്ട് യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക നേതാക്കൾ വർഗീയ പരാമർശങ്ങൾ അവസാനിപ്പിക്കണം. എല്ലാ വർഗീയ പ്രചാരണവും സർക്കാർ സ്‌പോൺസേർഡ് ആണെന്നും അലോഷ്യസ് പറഞ്ഞു.
അതേ സമയം കേരളം ദൈവത്തിന്റെ സ്വന്തം നാടായി മുന്നോട്ടുപോകുമ്പോൾ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുട്ടനാടിന്റെ പണി പിണറായി വിജയൻ അവസാനിപ്പിക്കണം. കലക്കവെള്ളത്തിൽ മീൻപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അവസാനിപ്പിക്കണമെന്നും അലോഷ്യസ് സേവ്യർ ആശ്യപ്പെട്ടു.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വലിയ പ്രാതിനിധ്യമാണ് കെ.എസ്.യുവിന് പാർട്ടി നേതൃത്വം നൽകിയത്.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.എസ്.യു കെപിസിസി നേതൃത്വത്തെ അറിയിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
ജെൻസി കണക്ട് യാത്രയിലൂടെ പുതു തലമുറയുടെ പ്രതീക്ഷകളും, കാഴ്ചപ്പാടുകളും കേൾക്കാനാണ് ശ്രമിക്കുന്നത്.അനിവാര്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സ്റ്റുഡൻസ് മാനിഫെസ്റ്റോ തയാറാക്കി യുഡിഎഫ് നേതൃത്വത്തിന് നൽകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം.ജെ യദുകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ,കെ.എസ്.യു മീഡിയാ സെല്ലിൻ്റെചുമതലയുള്ള സംസ്ഥാന ജന:സെക്രട്ടറി തൗഫീക്ക് രാജൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments