*ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് നിതിൻ നബിൻ; പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി*
ന്യൂഡൽഹി : ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് നിതിൻ നബിൻ. ബിജെപിയുടെ ദേശീയ അധ്യക്ഷനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 45കാരനായ നിതിൻ. കേന്ദ്രമന്ത്രി ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ് നിതിൻ നബിന്റെ നിയമനം. കഴിഞ്ഞ മാസമാണ് നിതിനെ ബിജെപിയുെട ദേശീയ വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. പിന്നാലെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. പാർട്ടി ഭരണഘടന അനുസരിച്ച് 3 വർഷമാണ് കാലാവധി.
ഈ വര്‍ഷവും അടുത്ത വര്‍ഷവും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് നിതിന്റെ നിയമനം. ഈ വർഷം ബംഗാള്‍, അസം, കേരള, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാർ മന്ത്രിസഭയിൽ റോഡ് നിർമാണം, അർബൻ ഡവലപ്പ്മെന്റ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരിക്കെയാണ് ദേശീയ വർക്കിങ് പ്രസിഡന്റായി നിതിനെ നിയമിച്ചത്.
ബിഹാറിലെ കയാസ്ത സമുദായത്തിൽ നിന്നുള്ളയാളാണ് നിതിൻ നബിൻ. രണ്ട് പതിറ്റാണ്ടോളം ബിഹാർ ബിജെപിയുടെ സംഘടനാ ചുമതല നിർവഹിച്ച ശേഷമാണ് നിതിനെ ദേശീയ അധ്യക്ഷനാക്കുന്നത്. ഛത്തീസ്ഗഡിൽ കോൺഗ്രസിനെ പുറത്താക്കി ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് നിതിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അഞ്ച് തവണ എംഎൽഎയായ നിതിൻ, 2006ൽ ബിഹാറിലെ പട്ന വെസ്റ്റിൽ നിന്ന് വിജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ബങ്കിപുരിൽ നിന്ന് തുടർച്ചയായി നാല് തവണ വിജയിച്ചു. ഭാരതീയ ജനത യുവ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറി, യുവമോർച്ചാ ബിഹാർ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച നിതിനെ ദേശീയ പ്രസിഡന്റാക്കുന്നതിലൂടെ തലമുറ മാറ്റത്തിന്റെ സൂചനയാണ് ബിജെപി നൽകുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments