Breaking News

*പാണക്കാട് എത്തുന്നതിന് മുമ്പ് ജി സുധാകരന്‍ എത്തിയത് വെള്ളാപള്ളിയുടെ വസതിയിലും ആര്‍എസ്എസ് നേതാവിന്റെ സ്മൃതി മണ്ഡപത്തിലും*

കോഴിക്കോട് : അമ്പലപ്പുഴയിലെ വിജയത്തിന് നന്ദി അറിയിക്കാന്‍ ജി. സുധാകരന്‍ ആദ്യം എത്തിയത് മുസ് ലിംകള്‍ക്കും മലപ്പുറം ജില്ലക്കും എതിരേ വര്‍ഗീയ വിദ്വേഷം വിളമ്പിയ വെള്ളപ്പാള്ളി നടേശന്റെ വീട്ടില്‍. ആര്‍എസ്എസ് നേതാവിന്റെ സ്മൃതി മണ്ഡപത്തിലും ജി സുധാകരന്‍ എത്തി. കണിച്ചിക്കുളങ്ങരയിലുള്ള വെള്ളപ്പാള്ളിയുടെ വീട്ടിലെത്തിയ ജി സുധാകരന്‍ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ചു. നടേശന്റെ ഭാര്യ പ്രീതി നടേശനേയും ജി സുധാകരന്‍ ആദരിച്ചു. എന്‍ഡിഎ കേരളത്തില്‍ 100 സീറ്റ് നേടി അധികാരത്തില്‍വരുമെന്ന് പ്രഖ്യാപിച്ചയാളാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍. താനൊരു വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു. നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായാണ് രാഷ്ട്രീയപ്രവര്‍ത്തകയായി മാറിയതെന്നും അവര്‍ പറഞ്ഞിരുന്നു. ഏത് കാര്യത്തിനും പോസിറ്റീവ് ചിന്ത വേണം. 150 കിട്ടണമെന്ന് വിചാരിച്ചാല്‍ മാത്രമേ 100 സീറ്റെങ്കിലും വാങ്ങാന്‍ കഴിയുകയുള്ളൂ. ജാതി, മത വ്യത്യാസമില്ലാതെ മോദിയുടെ കൈകള്‍ക്ക് ശക്തിപകരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇവിടെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ അപ്രസക്തരാണ്. ആര് ജയിച്ചാലും മോദിയുടെ നിലപാടുകളാണ് നടപ്പാക്കുകയെന്നും പ്രീതി നടേശന്‍ പറഞ്ഞു. അച്ചടക്കമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ അവരെ ആര്‍എസ്എസ് ശാഖയില്‍ വിടണം. തന്റെ തുഷാര്‍ മോനെ ബാലഗോകുലത്തില്‍ വിട്ടിരുന്നെങ്കില്‍ ഇതിനെക്കാള്‍ അച്ചടക്കമുള്ളവനായി വളര്‍ത്താന്‍ കഴിയുമായിരുന്നു എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഏകോദര സഹോദരന്‍മാരായി കഴിയണമെന്നാണ് നമ്മുടെ പാരമ്പര്യം പറയുന്നതെന്നും പ്രീതി നടേശന്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാദം. സീറ്റുകള്‍ കുറഞ്ഞാലും എല്‍ഡിഎഫ് തുടരും. യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ അത് ലോകാവസാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശനെ നേരില്‍ കണ്ട് ആദരിച്ചതെന്ന് ജി സുധാകരന്‍ പറഞ്ഞു. അതേദിവസം തന്നെ ജി സുധാകരന്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹ സംഘചാലക് പ്രഫ. അമ്പലപ്പുഴ ഗോപകുമാറിന്റെ സ്മൃതി മണ്ഡപത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ആലപ്പുഴ ജില്ല മുന്‍ സംഘചാലകായിരുന്ന ഗോപകുമാര്‍ ജില്ലയില്‍ ആര്‍എസ്എസ് വളര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ ഒരാളാണ്. മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയ വെള്ളാപ്പള്ളിയെ ആദരിച്ചതും ആര്‍എസ്എസ് നേതാവിന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ചതും വിവാദമാകുന്നതിനിടെ ജി സുധാകരന്‍ ഇന്ന് പാണക്കാട്ടെത്തി മുസ് ലിം ലീഗ് നേതാക്കളെ സന്ദര്‍ശിച്ചു. ജി സുധാകരന് പാണക്കാട് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. പി കെ കുഞ്ഞാലിക്കുട്ടിയും എന്‍ ഷംസുദ്ദീനും കെഎന്‍ എ ഖാദറും പാണക്കാട് എത്തിയിരുന്നു. തനിക്കെതിരെ മുസ് ലിം നാമധാരി മത്സരിച്ചിട്ടും മുസ് ലിം ഭൂരിപക്ഷമുള്ള ബൂത്തുകളില്‍ എല്ലാം ഭൂരിപക്ഷം ലഭിച്ചെന്നും പാണക്കാട് സാദിക്കലി തങ്ങളുടെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലാണ് അതിന് സഹായിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശന് നേരില്‍ കണ്ട ആദരിച്ചതെന്നും അദ്ദേഹം മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരന്‍ വ്യക്തമാക്കി. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments