*കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ നിങ്ങള്‍ക്ക് മന്ത്രിയായി ഞാനുണ്ടെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ:*
കോഴിക്കോട് : കോഴിക്കോടിന് മന്ത്രിയില്ല. നിങ്ങള്‍ക്കായി ഞാനുണ്ട്. എന്നോട് പറഞ്ഞാല്‍ മതി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. കഴിഞ്ഞ 5 വർഷം ഏറ്റവും കൂടുതല്‍ ഞാൻ സന്ദർശിച്ചത് കോഴിക്കോടാണ്. അതിന് ഒരു പൊളിറ്റിക്കല്‍ ടാർജറ്റ് എനിക്കുണ്ടായിരുന്നു. അധികാരത്തിലെത്തുമ്പോഴാണ് ആളുകള്‍ കൂടുതല്‍ തെറ്റുചെയ്യുക. അതിനാല്‍ വിമർശനങ്ങള്‍ ഉണ്ടാവണം' എന്നും അദ്ദേഹം പറഞ്ഞു.
'ഒരാള്‍ക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാവില്ല. കേരളത്തെ രക്ഷിക്കാൻ വിദഗ്ധരുടെ നല്ല ഒരു ടീമുണ്ടാകും. അവരുടെ വിലയിരുതലിൻ്റെ അടിസ്ഥാനത്തിലാവും പുതിയ പദ്ധതികള്‍. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാൻ നമുക്ക് കഴിയും. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. ഖജനാവ് നിറക്കണം ആദ്യം. തുടർന്ന് ,വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം. കേരള മോഡല്‍ കഴിഞ്ഞ 25 വർഷമായി അനങ്ങാതെ കിടക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ഞങ്ങളുടെ കേരളം മതേതര കേരളമാണ്. അത് തകർക്കാൻ വരുന്നവരോട് നോ കോമ്പർമൈസ് എന്നാണ്. ബിസിനസ് കമ്യൂണിറ്റി സർക്കാറിൻ്റെ ശത്രുക്കളല്ല. നികുതി കൃത്യമായി നല്‍കണം എന്നേയുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments