Breaking News

*ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്; വെടിനിർത്തൽ ലംഘിച്ചു; തിരിച്ചടിച്ച് ഐആർജിസി*

പശ്ചിമേഷ്യയുടെ സമാധാനം കെടുത്തി വീണ്ടും യുഎസ് ആക്രമണം. ഇറാന്റെ തുറമുഖങ്ങളായ ഖേഷത്തിലും ബന്ദർ അബ്ബാസിലുമാണ് യുഎസ് ആക്രമണം ഉണ്ടായത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും ഇന്ധനക്കപ്പലുകളെയുമാണ് യുഎസ് ആക്രമിച്ചത്. തിരിച്ചടിച്ചെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കി. ഒരുമാസം നീണ്ട വെടിനിർത്തലാണ് ഇതോടെ അപ്രസക്തമായത്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചുവെന്ന് യുഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണം. എന്നാൽ ഹോർമുസിലെ തങ്ങളുടെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നാണ് യുഎസ് സെന്റ്കോമിന്റെ വാദം. അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തെയും ചെറുക്കുമെന്നും
പ്രകോപനമില്ലാതെയാണ് ഇറാൻ ആക്രമിച്ചതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിശദീകരണത്തിൽ യുഎസ് സൈന്യം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണത്തിൽ കപ്പലുകൾക്ക് നാശം സംഭവിച്ചിട്ടില്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
ഒന്നരലക്ഷത്തോളം ജനങ്ങളാണ് ഖേഷം ദ്വീപിൽ കഴിയുന്നത്. ജലശുദ്ധീകരണ പ്ലാന്റും ഇവിടെയുണ്ട്. പടിഞ്ഞാറൻ ടെഹ്റാനിലും തെക്കൻ ഇറാനിലും സ്ഫോടനങ്ങളുടെ ശബ്ദങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് ഇറാൻ വാർത്താ ഏജൻസികൾ അറിയിച്ചു.

അതിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാൻ ഇറാൻ സർക്കാർ ഏജൻസിയെ നിയോഗിച്ചതായി ഷിപ്പിങ് ഡാറ്റ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഈ നീക്കം യുഎസിനെ പ്രകോപിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിനം നൂറിലേറെ കപ്പലുകൾ സഞ്ചരിച്ചിരുന്ന ഹോർമുസിൽ ഇനി മുതൽ നികുതി നൽകി യാത്ര ചെയ്യുന്നത് ന്യായമല്ലെന്നാണ് യുഎസ് വാദം. യുദ്ധം അവസാനിപ്പിച്ചുവെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments