Breaking News

വിമന്‍സ് എം പവറിംഗ് ഫോറം ജനറൽ ബോഡിയോഗം നടന്നു.

വിമന്‍സ് എം പവറിംഗ് ഫോറം എന്ന അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് സ്വതന്ത്ര സംഘടനയുടെ ജനറൽ ബോഡി യോഗം കൊല്ലം തോപ്പിൽ സെന്റ് സ്റ്റീഫൻസ് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടത്തുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിൽ ഏകദേശം 800 പേരോളം പങ്കെടുത്തു.

യോഗത്തിൽ സെക്രട്ടറി ജുബൈദത്ത് ബീവി സ്വാഗതം നിർവഹിക്കുകയും പ്രസിഡൻറ് സാവിത്രി C.K. അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. റിട്ടയേർഡ് CDPO ശ്രീമതി മീന ശൂരനാട് ഉദ്ഘാടനം നിർവഹിച്ചു.

ശ്രീ ജോയി കൈതാരത്ത്, Dr. സുഭാഷ് ചന്ദ്രബോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. Adv. ശ്രീ മുരളീധരൻ, ശ്രീ ഷംസുദ്ദീൻ കോട്ടക്കൽ , ശ്രീ അബ്ദുറഹ്മാൻ പരപ്പാനങ്ങാടി, ശ്രീ റെജി കൊല്ലം (മലബാര്‍ നേച്ചര്‍ പ്രൊട്ടക്ഷൻ ഫോറം) എന്നിവർ ആശംസകൾ അറിയിച്ചു.

സംഘടനയുടെ രക്ഷാധികാരികാളായി ശ്രീ Dr. സുഭാഷ് ചന്ദ്രബോസ് (Rtd ഡയറക്ടർ ജലവിഭവ വകുപ്പ്), ശ്രീ V S ഷാജി (സോഷ്യൽ വർക്കർ), ശ്രീ ശംസുദ്ധീൻ കോട്ടക്കൽ (സ്റ്റേറ്റ് സെക്രട്ടറി, മലബാര്‍ നേച്ചര്‍ പ്രൊട്ടക്ഷൻ ഫോറം),  ഇവരെ തിരഞ്ഞെടുക്കുകയും ചെയ്തു

ശ്രീമതി ശ്രീദേവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ശ്രീമതി മുംതാസ് ബീഗം വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

യോഗം വൈസ് പ്രസിഡൻറ് സറീന ഹുസൈൻ കൃതജ്ഞത രേഖപ്പെടുത്തി. ദേശീയഗാനം ആലപിച്ച് യോഗം സമാപിച്ചു.

2027 - 28 ലേയ്ക്കുള്ള പ്രവർത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments