*പുകപരിശോധനയിൽ വലിയ ഇളവ് വരുന്നു; പുത്തൻ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി 3 വർഷം കൂടുമ്പോൾ പരിശോധന മതിയെന്ന് റിപ്പോർട്ട്*
സ്വകാര്യ വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ (പിയുസി) കാലാവധി മൂന്ന് വർഷമായി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഓരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കേണ്ടി വരുന്ന വാഹന ഉടമകൾക്ക് പുതിയ നിയമം വലിയ ആശ്വാസമാകും. സ്വകാര്യ വാഹനങ്ങളുടെ പുകപരിശോധനാ ചട്ടങ്ങളിൽ വലിയ രീതിയിലുള്ള പരിഷ്കരണങ്ങൾ കൊണ്ടുവരാൻ സർക്കാർ പുതിയ മാർഗ്ഗരേഖകൾ തയ്യാറാക്കുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ആറ് വർഷത്തിൽ താഴെ പഴക്കമുള്ള ബിഎസ്-6 സ്വകാര്യ വാഹനങ്ങൾക്കായിരിക്കും ഈ ഇളവ് ബാധകമാവുക.
പുതിയ നിർദേശങ്ങൾ പ്രകാരം 6 വർഷത്തിൽ താഴെ പഴക്കമുള്ള ബിഎസ്-6 സ്വകാര്യ വാഹനങ്ങളുടെ പിയുസി സർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷമായിരിക്കും. 6 മുതൽ 10 വർഷം വരെ പഴക്കമുള്ള വാഹനങ്ങക്ക് നിലവിലുള്ളത് പോലെ ഓരോ വർഷവും പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കേണ്ടി വരും. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഇനി മുതൽ ഓരോ ആറു മാസം കൂടുമ്പോഴും കൃത്യമായി പുകപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. വാണിജ്യ വാഹനങ്ങൾക്കും മാറ്റംപുതിയ ചട്ടപ്രകാരം ആറ് വർഷം വരെ പഴക്കമുള്ള ബിഎസ്-6 വാണിജ്യ വാഹനങ്ങളുടെ പിയുസി കാലാവധി രണ്ട് വർഷമായിരിക്കും.
എന്നാൽ, ആറ് വർഷത്തിന് മുകളിൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് സ്വകാര്യ വാഹനങ്ങളുടേതിന് സമാനമായ നിയമങ്ങളായിരിക്കും ബാധകമാവുക. പഴയ വാഹനങ്ങളെ അപേക്ഷിച്ച് ബിഎസ്-6 എൻജിനുകളുള്ള പുത്തൻ വാഹനങ്ങൾ പുറന്തള്ളുന്ന പുകയുടെ അളവ് വളരെ കുറവായതിനാലാണ് പുകസർട്ടിഫിക്കറ്റിൻ്റെ കാലാവധി കുറക്കാൻ തീരുമാനമെടുത്തത്. പുകപരിശോധനാ കേന്ദ്രങ്ങളിൽ കൃത്രിമം തടയാൻ ശക്തമായ പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ ഇവി നയരൂപീകരണ ചർച്ചകൾക്കിടയിലാണ് ഈ സുപ്രധാന നീക്കമെന്നതും ശ്രദ്ധേയമാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments