Breaking News

കുമ്പളയിലെ മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകൻ അലി കുമ്പള കുഴഞ്ഞുവീണു മരണപ്പെട്ടു.

കുമ്പള : കുമ്പളയിലെ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും എറിയാൻ ബ്ലാർകോഡിൽ താമസിക്കുന്ന അലി കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെ വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചില്ല. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാന്റെ സഹോദരനാണ് അലി. വലിയൊരു സൗഹൃദ വലയത്തിന്റെ ഉടമയുമായിരുന്നു. പരേതനായ അബ്ദുല്ലയുടെയും, ആയിഷയുടെയും മകനാണ്. മൊയിനുദ്ദീൻ മറ്റൊരു സഹോദരനാണ്. ഖബർ അടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് മാലിക് ദിനാർ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments