Breaking News

കരാർ തട്ടിപ്പ്: കുമ്പള പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം പൊലീസ് കേസ്.


കുമ്പള : കരാറുകാരനായ കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫിൻ്റെ ഭർത്താവ് കെ.വി യൂസഫിനെതിരെ കരാർ തട്ടിപ്പിനു പഞ്ചായത്ത് സെക്രട്ടറി കുമ്പള പൊലീസിൽ പരാതിപ്പെട്ടു. യൂസഫിനു പുറമെ യൂസഫിന്റെ കരാർ പങ്കാളി റഫീഖിനെതിരെയും പരാതി നൽകി. യൂസഫും കരാർ പങ്കാളി റഫീഖും 23ന് വൈകിട്ട് നാലരക്കു പഞ്ചായത്ത് സീനിയർ സെക്രട്ടറി കെ. സുമേഷിന്റെ ഓഫീസ് മുറിയിൽ കടന്നു ചട്ടങ്ങൾ പാലിക്കാതെ ഇവർ നിർമ്മിച്ച ബസ് വെയ്‌റ്റിംഗ് ഷെൽട്ടറുകളുടെ പണം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു ബഹളം വയ്ക്കുകയും സെക്രട്ടറിയുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നെന്നു പരാതിയിൽ പറഞ്ഞു. മാത്രമല്ല, പഞ്ചായത്ത് സീനിയർ സെക്രട്ടറി സുമേഷിനെ ഓഫീസിൽക്കയറി ഭീഷണിപ്പെടുത്തി എന്നതിനും കേസെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പഞ്ചായത്തിൻ്റെ ബസ് വെയ്‌റ്റിംഗ് ഷെഡ്ഡുകൾ ഇവർ നിർമ്മിച്ചതെന്നു പരാതിയിൽ പറഞ്ഞു. മാത്രമല്ല, നിർമ്മാണത്തിൽ അടിമുടി തരികിടയാണെന്നു പരാതി ഉയരുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുകയും ചെയ്‌തിട്ടുണ്ടെന്നു സൂചനയുണ്ട്. ഇതു സംബന്ധിച്ചു ഡിവൈഎഫ്ഐ വിവരാവകാശ നിയമ പ്രകാരം വിവരം തേടുകയും അധികൃതർക്കു പരാതി നൽകുകയും ചെയ്തിട്ടുണ്ട്.  

കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ബസ് വെയിറ്റിംഗ് ഷെൽട്ടടക്കം നിരവധി വിഷയങ്ങളിൽ അഴിമതി ചൂണ്ടിക്കാണിച്ചുകൊണ്ട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുമ്പാകെ പരാതി നൽകിയിരുന്നു വെങ്കിലും ആ പരാതിയിൽ നടപടി എടുക്കാത്തതാണ് ഇന്ന് പാർട്ടിക്ക് ഈ ചീത്ത പേര് ഉണ്ടാകാൻ കാരണമെന്ന് ലീഗിലെ ഒരു വിഭാഗത്തിന്റെ അവകാശവാദം.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments