കുമ്പള ഗ്രാമ പഞ്ചായത്ത് കുമ്പള ടൗണിൽ നിർമ്മിക്കുന്ന ബസ്സ് വൈറ്റിംഗ് ഷെൽട്ടർ സംബന്ധിച്ചു ചില പത്ര ദൃശ്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യൂ പി താഹിറ യുസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ എന്നിവർ സംയുക്ത വർത്താകുറിപ്പിൽ അറിയിച്ചു.
കുമ്പള : 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തിയ ഒരു പദ്ധതിയാണ് കുമ്പള ബസ്സ് ഷെൽട്ടർ നിർമ്മാണം. കുമ്പളയിൽ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബസ്സ് ഷെൽട്ടർ പദ്ധതി ആവിഷ്കരിച്ചത്. നഗരസഭ സ്വഭാവമുള്ള പഞ്ചായത്ത് എന്ന നിലയിൽ നാനൂറോളം പദ്ധതികളാണ് വർഷം പ്രതി പഞ്ചായത്തിൽ ആവിഷ്കരിക്കേണ്ടി വരുന്നത്. ഇതിൽ ഭൂരിഭാഗം പദ്ധതികളും പൊതുമരാമത്ത് പദ്ധതികളായത്തിനാൽ ദിവസത്തിൽ ഒരു പദ്ധതി നടപ്പിലാക്കിയാലും പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുന്നില്ല. അത് കൊണ്ട് തന്നെ വളരെ പ്രധാനപെട്ടതും വേഗത്തിൽ പൂർത്തീകരിക്കേണ്ടതുമായ പദ്ധതികൾ സർക്കാർ അംഗീകൃത ഏജൻസിക്ക് നൽകാൻ തീരുമാനിച്ചത്.
ഇത്തരം രീതികൾ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങളിലും സ്വീകരിച്ചു വരാറുണ്ട്. ഇതരത്തിലാണ് കുമ്പള ടൗണിലെ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ബസ്സ് ഷെൽട്ടർ പദ്ധതി. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഹബീറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയത്.
പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചു ഭരണാസമിതി യോഗത്തിൽ അവതരിപ്പിച്ചു ഐക്യ ഖണ്ടേനയാണ് തീരുമാനിച്ചിട്ടുള്ളത്.
അത് പ്രകാരം ഹാബിറ്റാറ്റ് പദ്ധതി ഏറ്റെടുക്കുകയും അഗ്രിമെന്റ് വെച്ച് പ്രവർത്തി ആരംഭിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രവർത്തി അവസാന ഘട്ടത്തിലാണ് ഏതൊരു പദ്ധതിക്കും പദ്ധതി രൂപീകരണ സമയത്ത് ഒരു നിശ്ചിത തുക വകയിരുത്തുകയും അത് പ്രകാരം ബന്ധപ്പെട്ടവർ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവർത്തി ആരംഭിക്കുകയും പ്രവർത്തി പൂർത്തീകരിച്ചാൽ നിയോഗിച്ച ഉദ്യോഗസ്ഥർ നിർമ്മാനത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചതിന്ന് ശേഷമേ അതിന് ചിലവായ തുക അനുവദിക്കുക എന്നതാണ് പതിവ് രീതി.
പ്രസ്തുത ബസ്സ് ഷെൽട്ടർ നിർമ്മാനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും നടന്നതാണ്.
ഏതൊരു പദ്ധതിക്കും അനുവദിച്ച തുക നൽകുകയല്ല മറിച്ചു പദ്ധതി പൂർത്തിയായാൽ പരിശോധിച്ചു അളന്നു തിട്ടപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ചിലവായ തുകയാണ് നൽകുന്നത്. വസ്തുത ഇതായിരിക്കെ വലിയ സാമ്പത്തിക ക്രമക്കേട് ബസ്സ് ഷെൽട്ടർ നിർമ്മാണത്തിൽ നടത്തിയെന്ന രീതിയിൽ കുമ്പള പഞ്ചായത്ത് ഭരണ സമിതിയെ സമൂഹ മധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ചില തല്പര കക്ഷികളുടെ ഗൂഡ ശ്രമം തിരിച്ചറിയണമെന്നും സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments