യൂത്ത് കോൺഗ്രസ് മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി വിൻ ടച്ച് ഹോസ്പിറ്റൽ,ഐ ഫൗണ്ടേഷൻ കാസർഗോഡ് എന്നിവയുടെ സഹകരണത്തോടെ നവംബർ 2ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മൊഗ്രാൽ : കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് മൊഗ്രാൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിൻ ടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാസർഗോഡ്,സുരേഷ് ബാബു ഐ ഫൗണ്ടേഷൻ കാസർഗോഡ് എന്നിവയുടെ സഹകരണത്തോടെ 2025 നവംബർ 2ന് ഞായറാഴ്ച മൊഗ്രാൽ ജിവിഎച്ച്എസ്എസ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡോ:സുരേഷ് ബാബു(കണ്ണ് രോഗ വിദഗ്ധൻ,എംഡി:ഐ ഫൗണ്ടേഷൻ കാസർഗോഡ്)ഡോ:ഹാസിബ് തൊണ്ടികോടൻ(എംഡി:ശിശുരോഗ വിദഗ്ധൻ) വാസുദ മുൽക്കി(ഇഎൻ പി സർജൻ)ഡോ: മുഹമ്മദ് ഇസുദ്ദീൻ(അസ്ഥിരോഗ വിദഗ്ധൻ) ഡോ:അരുന്ധതി രാംദാസ് ആർ(ജനറൽ സർജൻ)തുടങ്ങിയ വിദഗ്ധരമായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ക്യാമ്പിൽ സൗജന്യ ഷുഗർ,ബിപി പരിശോധനയും നടത്തും.നേത്ര പരിശോധനയിൽ ലഭ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും.
മൊഗ്രാൽ വൊക്കേഷ ണൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുകയെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.സൗജന്യ മെഡിക്കൽ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9746607509
8075611788
8848835426
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments