സംസ്ഥാന റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ ബെദിര സ്കൂളിലെ മുഹമ്മദ് സാഹിദിനെ അനുമോദിച്ചു.
കാസർഗോഡ് : തിരുവനന്തപുരത്ത് വച്ച് 26/10/25 ഞായറാഴ്ച നടന്ന സംസ്ഥാനതല റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ പിടിഎം എയുപി സ്കൂൾ ബെദിരയിലെ മുഹമ്മദ് സാഹിദിനെയും,കായികാധ്യാപകൻ നിഖിൽ മാസ്റ്ററെയും,കോച്ച് അബ്ദുൽ ഷുക്കൂർ തങ്ങളെയും പിടിഎ കമ്മിറ്റി അനുമോദിച്ചു.പരിപാടിയിൽ അധ്യക്ഷ സ്ഥാനം പിടിഎ പ്രസിഡണ്ട് സലാഹുദ്ദീൻ വഹിച്ചു.പരിപാടി സ്കൂൾ മാനേജർ സി എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഷഫീർ പഠിപ്പിൽ,മദർ പിടിഎ പ്രസിഡണ്ട് നസീമ മുനീർ, മദർ പിടിഎ വൈസ് പ്രസിഡണ്ട് റുബീന,റിഷാദ് പള്ളം,റഫീഖ് നായര്‍മൂല, കാസിം ചാല ,സിഐ എ സലാം ,ബി കെ അബ്ദുറഹ്മാൻ,സതീഷ് മാസ്റ്റർ,സുനിൽ മാസ്റ്റർ,അബ്ദുള്ള മാസ്റ്റർ,യൂനുസ് മാസ്റ്റർ,സൗമ്യ ടീച്ചർ,മുഹമ്മദ് സഈദ് മാസ്റ്റർ,ഷിജി കൃഷ്ണ ടീച്ചർ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.കൂടാതെ സ്വാഗതം ഹെഡ്മിസ്ട്രസ് രോഷ്‌നി ടീച്ചറും നന്ദി സ്റ്റാഫ് സെക്രട്ടറി റെസ്ലി ടീച്ചറും അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments