"പിഎം,ശ്രീ പദ്ധതി" ആർഎസ്എസ് സിപിഎം രഹസ്യ ബന്ധം മറ നീക്കി പുറത്ത് വന്നു .....റഫീഖ് പള്ളം.
ഉദുമ : കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവി വൽകരിക്കാനുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച സിപിഎം സർക്കാരിനെതിരെ എസ്ഡിപിഐ ഉദുമ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി , വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് തടഞ്ഞ് വെച്ച ഫാസിസ്റ്റുകളുടെ മാടമ്പി ഭീഷണിക്ക് മുന്നിൽ മുട്ട് വിറച്ച് പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച മുഖ്യമന്ത്രി ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ തയ്യാറായത് ഫാസിസത്തിനെതിരെ അവരുടെ നിലപാടിനെ സംശയത്തോടെ നോക്കി കാണേണ്ട അവസ്ഥയാക്കി എന്നും ഇതിലൂടെ ആർഎസ്എസ് സിപിഎം രഹസ്യ ധാരണ മറ നീക്കി പുറത്ത് വരികയാണെന്നും പ്രതിഷേധത്തിൽ സംസാരിച്ച ഉദുമ ബ്രാഞ്ച് പ്രസിഡൻ്റ് റഫീഖ് പള്ളം പറഞ്ഞു , 1500 വെള്ളി ക്കാശിന് കേരളീയ വിദ്യാഭ്യാസത്തെ ഒറ്റ് കൊടുത്ത സിപിഎം സർക്കാരിനെതിരെ മതേതര സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു ,പ്രതിഷേധത്തിൽ ഉദുമ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞഹമ്മദ് , ട്രഷർ റഫീഖ് താമരക്കുഴി മൂസ ഈച്ചിലിങ്കാൽ തുടങ്ങിയവർ പങ്കെടുത്തു വൈസ് പ്രസിഡൻ്റ് ഇബ്രാഹിം പാക്യാര നന്ദി പറഞ്ഞു
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments