തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിനെ സമ്മര്‍ദത്തിലാക്കാൻ പിവി അൻവര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
മലപ്പുറം : തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍.നിലമ്പൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് ഇന്നലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പ്പറേഷൻ മൂന്നാം ഡിവിഷനില്‍ സോഫിയാ ഷെരീഫിനേയും കളമശേരി നഗരസഭയിള്‍ പതിനഞ്ചാം വാര്‍ഡില്‍ കെ എം അനിയേയും സ്ഥാനാര്‍ത്ഥികളായി തൃണമൂല്‍ കോൺഗ്രസ് ഇന്ന് രംഗത്തിറക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കുകയാണ് പി.വി.അൻവറിന്‍റെ ലക്ഷ്യം. വിജയ സാധ്യതകളെ ബാധിക്കുമെന്ന സ്ഥിതി വന്നാല്‍ യുഡിഎഫ് അനുനയത്തിനെത്തുമെന്നാണ് അൻവറിന്‍റെ പ്രതീക്ഷ. പിന്നാലെ യുഡിഎഫ് പ്രവേശനമാണ് അൻവര്‍ ലക്ഷ്യമിടുന്നത്. അത് നടന്നില്ലെങ്കില്‍ സംസ്ഥാനത്താകെ പരമാവിധി സീറ്റുകളില്‍ മത്സരിക്കുകയും യുഡിഎഫിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയെന്നതാണ് പി വി അൻവറിന്‍റെ തന്ത്രം. അതുവഴി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ കയറിക്കൂടാമെന്നാണ് പി വി അൻവറിന്‍റെ കണക്ക് കൂട്ടല്‍.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments